ഇമാമായി മൂന്നര പതിറ്റാണ്ട്; കോമു മുസ്ലിയാർക്ക് ആദരം
text_fieldsമലപ്പുറം: മുസ്ലിംകള്ക്കിടയില് മതബോധവും ഇസ്ലാമിക സംസ്കാരവും നിലനിര്‍ത്താന്‍ എല്ലാ പള്ളികളിലും ദര്‍സ് സ്ഥാപിക്കപ്പെടല്‍ അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
36 വര്‍ഷം ആലത്തൂര്‍പടി പള്ളിയില്‍ ഇമാമായി സേവനം ചെയ്ത പി. കോമു മുസ്ലിയാര്, സമസ്ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ ജില്ല ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ഖാദി സി.കെ. അബ്ദുറഹ്മാന് ഫൈസി, ജാമിഅ നൂരിയ്യയില്‍ നിന്ന് കഴിഞ്ഞ ഫൈനല്‍ പരീക്ഷയില്‍ റാങ്ക് നേടിയ ദര്‍സിലെ പൂര്‍വ വിദ്യാർഥികളായ സി.കെ. മുഹമ്മദ് ബശീര്‍ ഫൈസി അരിപ്ര, ഹിശാം ഫൈസി എടക്കര, ഉവൈസ് അശ്റഫി ഫൈസി കണ്ണാടിപ്പറമ്പ്, റാസിഖ് ഫൈസി ബദിയഡുക്ക എന്നിവരെ ആദരിക്കുന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മഹല്ല് പ്രസിഡൻറ് പി.എം. അലവി ഹാജി അധ്യക്ഷത വഹിച്ചു. ഫസല്‍ ശിഹാബ് തങ്ങള്‍, ഹുസൈന് തങ്ങള്‍, കാടേരി മുഹമ്മദ് മുസ്ലിയാര്, ളിയാഉദ്ദീന്‍ ഫൈസി, പി. കോമുമുസ്ലിയാര്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി.പി. മഹ്ബൂബ്, എൻ.കെ. ശിഹാബ് എന്നിവർ സംസാരിച്ചു. സി.കെ. അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും അസീസ് കാടേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.