തിരൂർ പൂക്കയിലിൽ പുലി ?
text_fieldsതിരൂർ: പൂക്കയില്‍ തുമരക്കാവ് ചാമ്പറക്കുളത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് തുമരക്കാവ് ചാമ്പറക്കുളത്തിന് സമീപം പുലിയെ കണ്ടതായി പറയുന്നത്. റെയില്‍പാളത്തിന് സമീപത്തെ കുളത്തിന്റെ സമീപത്തുനിന്ന് പുലി നായെ കടിച്ചുകൊണ്ടുപോവുന്നത് അതുവഴി യാത്ര ചെയ്യുകയായിരുന്ന ഒട്ടോ ഡ്രൈവര്‍ കണ്ടെന്നാണ് പറയുന്നത്. മൂന്നാംമൂല സ്വദേശിയായ പുതുക്കനാട്ട് ഹനീഫയും സുഹൃത്തുക്കളും ഓട്ടോയില്‍ പൂക്കയിലില്നിന്ന് കാക്കടവ് വഴി മൂന്നാംമൂലയിലേക്ക് പോവുന്നതിനിടെ ചാമ്പറക്കുളത്തിന് സമീപം പുലിയെ കണ്ടെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസവും പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാരും പറഞ്ഞു. ഇതോടെ പരിസരവാസികൾ ഭീതിയിലാണ്. പ്രദേശത്തുള്ളവരും പരിസരവാസികളും റെയില്പാളത്തിനരികിലും പുലിയെ കണ്ടെന്ന് പറയുന്ന പ്രദേശത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരൂര്‍ പൊലീസും തിരൂര്‍ നഗരസഭ അധികൃതരും സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി നഗരസഭ അധികൃതര്‍ പറഞ്ഞു. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ വൈസ് ചെയര്മാന് പി. രാമന്‍കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.