39 കുപ്പി വിദേശമദ്യം പിടികൂടി
text_fieldsതിരൂർ: ഈസ്റ്റ് അരിക്കാഞ്ചിറയിൽ വിൽപനക്കായി സൂക്ഷിച്ച 39 കുപ്പി വിദേശമദ്യം പിടികൂടി.
ആഗസ്റ്റ് പത്തിന് ആരംഭിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന ഓണം സ്പെഷൽ ഡ്രൈവ് കർമപദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിലാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ ഈസ്റ്റ് അരിക്കാഞ്ചിറയിൽനിന്ന് വിദേശമദ്യം പിടികൂടിയതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അൻവർസാദത്ത് പറഞ്ഞു.
ഈസ്റ്റ് അരിക്കാഞ്ചിറ സ്വദേശി കുന്നനത്ത് കിണർ റിങ് നിർമാണ കേന്ദ്രത്തിനടുത്ത് വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യമാണ് തിരൂർ എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല.
പ്രിവൻറിവ് ഓഫിസർ ടി. യൂസഫലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. അബ്കാരി നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടെടുത്ത വിദേശമദ്യം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.