തിരൂർ നഗരസഭയുടെ അറവുശാല നിർമാണം പാതിവഴിയിൽ
text_fieldsതിരൂർ: പരന്നേക്കാട്ടെ നഗരസഭ അറവുശാല നിർമാണം പാതിവഴിയിൽ തന്നെ. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക ഉപകരണത്തിന്റെ വാറന്റി കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചില്ലെന്ന് നഗരസഭ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2010 ൽ 53,85,000 രൂപ അടങ്കലായാണ് തിരൂർ നഗരസഭയിൽ ആധുനിക രീതിയിൽ അറവുശാല സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ശുചിത്വമിഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 2013 ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിക്ക് 14 വർഷം കൊണ്ട് ചെലവ് രണ്ടര കോടി രൂപയായി ഉയർന്നു. എന്നിട്ടും വൈദ്യുതീകരണം അടക്കം നിരവധി പ്രവൃത്തികളാണ് ബാക്കിയായത്. ഇതിനായി ഇനിയും മുക്കാൽ കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നും ഇതോടെ അറവുശാലക്ക് മൂന്നേക്കാൽ കോടി രൂപ ചെലവ് വരുമെന്നും നഗരസഭ 2022-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
2022 മാർച്ച് മുതൽ 2023 ഫെബ്രുവരി വരെയാണ് കോടികൾ വിലവരുന്ന ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചത്. ഒരു വർഷം ഗ്യാരണ്ടിയും വാറന്റിയും ലഭിക്കേണ്ടിയിരുന്ന ഈ ഉപകരണങ്ങൾക്ക് ഇനി രണ്ടും ലഭിക്കില്ലെന്നും അതുവഴി നഗരസഭക്ക് ലക്ഷങ്ങൾ നഷ്ടമാകുമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.