മുട്ടാത്ത വാതിലുകളില്ല:ബാബുവിെൻറ കുട്ടികളുടെ പഠനം വാഹന ബാറ്ററി വെളിച്ചത്തിൽ
text_fieldsതിരൂരങ്ങാടി: വൈദ്യുതി ലഭിക്കാൻ ബാബുവും കുടുംബവും മുട്ടാത്ത വാതിലുകളില്ല. എട്ടുവർഷം മുമ്പ് താമസമാക്കിയ വീട്ടിൽ വൈദ്യുതി ലഭിക്കാത്തതിനാൽ ഇന്നും ഇരുട്ടിലാണ് കുടുംബം. കുട്ടികളുടെ ഓൺലൈൻ പഠനം വാഹനത്തിെൻറ ബാറ്ററി വെളിച്ചത്തിലാണിപ്പോൾ.
തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവും കുടുംബവുമാണ് ഇരുട്ടിൽ കഴിയുന്നത്. വൈദ്യുതി ഇല്ലെങ്കിലും റേഷൻ കാർഡിൽ വീട് വൈദ്യുതീകരിച്ചതാണെന്ന തെറ്റായ വിവരം രേഖപ്പെടുത്തിയത് തിരിച്ചടിയായി. ബാബുവിെൻറ ഭാര്യ ലിജിഷയുടെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ് ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം രേഖപ്പെടുത്തിയത്. വീട്ടിലേക്ക് വൈദ്യുതി എത്തണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് തൂണെങ്കിലും വേണം.
മുൻഗണേനതര വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കാര്‍ഡില്‍ വൈദ്യുതീകരിച്ച വീടെന്ന് രേഖപ്പെടുത്തി. ഇതോടെയാണ് കെ.എസ്.ഇ.ബിയിൽ വീണ്ടും നൽകിയ അപേക്ഷ നിരസിച്ചത്. സുഹൃത്തിെൻറ ഗുഡ്സ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്നു കുട്ടികളുടെ പഠനവും കുടുംബ ചെലവുകളും ബാബു നിര്‍വഹിക്കുന്നത്. മക്കളായ അനുൽ രാജ് ബാബു ഒമ്പതിലും അനുശ്രീ ബാബു നാലിലും ഇളയ മകൻ അതുൽ ബാബു അംഗൻവാടിയിലുമാണ്. ഓട്ടോയുടെ ബാറ്ററിയില്‍ നിന്നാണ് രാത്രികാലങ്ങളില്‍ കുട്ടികളുടെ പഠനത്തിനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കുമായി ബാബു വെളിച്ചമെടുക്കുന്നത്.
മൊബൈൽ ഫോൺ ബന്ധുവീടുകളിൽ പോയാണ് ചാർജ് ചെയ്യുക. ഇതിൽ ഒരാളുടെ പഠനം കഴിയുമ്പോഴേക്ക് ചാർജ് തീരുകയും ചെയ്യുന്നുണ്ട്. ഫോൺ ബാബുവിെൻറ സുഹൃത്ത് നൽകിയതാണ്. കഴിഞ്ഞ ദിവസം പഠനോപകരണ വിതരണത്തിനെത്തിയ കെ.പി.എ. മജീദ് എം.എൽ.എക്കും പരാതി നൽകിയിരുന്നു. രണ്ട് ദിവസത്തിനകം വീട്ടിൽ വൈദ്യുതി എത്തുമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. തിരൂരങ്ങാടി നഗരസഭയിലെ 37-ാം ഡിവിഷനിലാണ് ഇവരുടെ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.