വോട്ടുകച്ചവട ആരോപണം: നിയമ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്
text_fieldsതിരൂർ: തവനൂർ മണ്ഡലത്തിൽ ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ജില്ല പ്രസിഡൻറ് രവി തേലത്ത്. എൽ.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ബി.ജെ.പി ജില്ല പ്രസിഡൻറ് സീറ്റ് അഞ്ചുകോടി രൂപക്ക് വിറ്റുവെന്ന യൂത്ത് കോൺഗ്രസ് പുറത്തൂർ മണ്ഡലം പ്രസിഡൻറ് അലി അക്ബർ പടിഞ്ഞാറെക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് രവി തേലത്ത് വാർത്തസമ്മേളനത്തിൽ മറുപടി പറഞ്ഞത്.
പാർട്ടിയെയും തന്നെയും തുടർച്ചയായി മൂന്നാം തവണയാണ് ഇയാൾ അപമാനിച്ചതെന്നും ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണി ചർച്ചയുടെ ഭാഗമായാണ് ജില്ലയിലെ രണ്ട് സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകിയതെന്നും ഇതിലൊന്നാണ് തവനൂരെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഒരു സീറ്റ് ബി.ജെ.പി നേടും. ജോലി വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയുമായി ആരും ജില്ല കമ്മിറ്റിയെ സമീപിച്ചിട്ടിെല്ലന്നും രവി തേലത്ത് കൂട്ടിച്ചേർത്തു.
വ്യക്തിഹത്യ ചെയ്തിട്ടില്ല –അലി അക്ബർ
തിരൂർ: ബി.ജെ.പി ജില്ല പ്രസിഡൻറിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ളതൊന്നും താൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്ന് പുറത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അലി അക്ബർ പടിഞ്ഞാറെക്കര അറിയിച്ചു.
രാഷ്ട്രീയ പാർട്ടികൾ സാധാരണ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ മാത്രമാണ് സൂചിപ്പിച്ചത്. യഥാർഥ വസ്തുത ഇതായിരിക്കെ ജില്ല പ്രസിഡൻറ് തനിക്കെതിരെ നടത്തിയ വാർത്തസമ്മേളനം എന്താവശ്യത്തിനാണെന്ന് അറിയില്ല. ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കർ തന്നെ ബി.ജെ.പിയുടെ വോട്ട് കച്ചവടത്തിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതാണ്. രവി തേലത്തിെൻറ ആരോപണം നിയമപ്രകാരം നിലനിൽക്കുന്നതല്ല. നിയമനടപടി വ്യക്തിപരമായും രാഷ്ട്രീയപരമായും നേരിടാൻ തയാറാണെന്നും അലി അക്ബർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.