ദിശതെറ്റിയ ഉരു മണൽ തിട്ടയിൽ ഇടിച്ചു നിന്നു
text_fieldsതിരൂർ: കടൽക്ഷോഭത്തിൽപ്പെട്ട് നിയന്ത്രണം വിട്ട ഉരു പുറത്തൂർ പടിഞ്ഞാറെക്കര അഴിമുഖത്ത് മണൽ തിട്ടയിൽ ഇടിച്ചു നിന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
പടിഞ്ഞാറെക്കര അമ്പലപ്പടി ഭാഗത്ത് കരയിൽനിന്നും 50 മീറ്ററോളം ദൂരെയാണ് ഉരു മണൽതിട്ടയിൽപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്. വേലിയേറ്റവും കടൽ ക്ഷോഭവുമുള്ളതിനാൽ നാട്ടുകാർക്ക് ബോട്ട് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഉരുവിൽ 6 പേരുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. ലൈഫ് ജാക്കറ്റ് അടക്കം ധരിച്ചാണ് ഇവർ നിൽക്കുന്നത്. ബോട്ടിലുള്ളവരെ കരയ്ക്കെത്തിക്കാൻ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉരു എവിടെനിന്നുള്ളതാെണന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.
തിരൂർ പൊലീസ്, പൊന്നാനി ഫിഷറീസ്, തിരൂർ ഫയർഫോഴ്സ് എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നാട്ടുകാരുടെ നേത്യത്വത്തിൽ 12 പേർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. നാല് രക്ഷാപ്രവർത്തകർ ഉരുവിൽ കയറി കുടുങ്ങിക്കിടക്കുന്നവരെ കരയ്ക്കെത്തിക്കാനുള്ള ശ്രമവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.