ചോക്ക് മിഠായിയിൽ അടങ്ങിയത് മാരക വിഷം; ലക്ഷം രൂപ പിഴയിട്ടു
text_fieldsതിരൂർ: ഉത്സവ പറമ്പിൽ വ്യാപകമായി വിൽക്കുന്ന പിങ്ക് ചോക്ക് മിഠായി വിഷാംശം കലർന്ന രാസവസ്തു ഉപയോഗിച്ചാണ് നിർമിക്കുന്നതെന്ന് കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന വെട്ടത്ത് പുതിയങ്ങാടി നേർച്ച സ്ഥലത്ത് തിരൂർ ഭക്ഷ്യസുരക്ഷ ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് മിഠായിയിൽ വിഷാംശം കലർന്ന രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ചോക്ക് മിഠായിയിൽ വിഷാംശം കലർന്ന റോഡമിൻ ബി എന്ന രാസവസ്തു ഉപയോഗിച്ചാണ് കളർ ചേർക്കുന്നതെന്നാണ് കണ്ടെത്തൽ. പിങ്ക് ചോക്ക് മിഠായി നിർമാണത്തിലാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്. തുണികളിൽ നിറം കൊടുക്കാനായി ഈ രാസ വസ്തുവാണ് ഉപയോഗിക്കുന്നത്. ഗുരുതര രോഗങ്ങൾക്ക് ഈ രാസവസ്തു കാരണമായേക്കാമെന്നാണ് പറയുന്നത്.
ഇത്തരം മിഠായി നിർമിക്കുന്ന സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല അസി. കമ്മീഷണർ സി. സുജിത്ത് പെരേര, പൊന്നാനി ഭക്ഷ്യസുരക്ഷ ഓഫിസർ എസ്. ധന്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കടക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.