പ്രാദേശികവാണി, നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്...സ്വന്തമായി റേഡിയോ ചാനലുമായി ചെമ്പ്ര എ.എം.യു.പി സ്കൂൾ
text_fieldsതിരൂർ: വീട്ടകങ്ങളിൽ പൂട്ടിക്കിടക്കുന്ന ബാല്യങ്ങൾക്ക് തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാൻ വേറിട്ട രീതിയിൽ അവസരമൊരുക്കുകയാണ് ചെമ്പ്ര എ.എം.യു.പി സ്കൂൾ. ആധുനികതയുടെ പുത്തൻ രീതികളിൽനിന്ന് വ്യതിചലിച്ച് പഴമയുടെ പുത്തൻ രീതിയിലേക്കാണ് കൂട് മാറ്റം. സ്വന്തമായി റേഡിയോ ചാനൽ തുടങ്ങിയിരിക്കുകയാണ് സ്കൂൾ.
അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് പ്രക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്നത്. പി.ടി.എ പ്രസിഡൻറ് പി. സുബൈർ അധ്യക്ഷത വഹിച്ചു. ആകാശവാണി വാർത്തവായനയിലൂടെ പരിചിതനായ ഹക്കിം കൂട്ടായി പ്രാദേശികവാണി ചെമ്പ്ര സ്കൂൾ എഫ്.എം 2021 തുറന്നു കൊടുത്തു. ഹെഡ്മിസ്ട്രസ് മിനി കെ.ആർ. ജയ്നിവാസ് സ്വാഗതവും അധ്യാപകൻ അലി പറമ്പിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ തിരൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുനിജ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ അബ്ദുൽ ലത്തീഫ് മൂപ്പൻ, വാർഡ് കൗൺസിലർമാരായ നാസർ മൂപ്പൻ, അബദുറഹ്മാൻ എന്ന ബാവ, പ്രസന്ന പയ്യാപ്പന്ത, എം.ടി.എ പ്രസിഡൻറ് സിന്ധു മനോഹരൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച പരിപാടികളുടെ പ്രക്ഷേപണം ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിലൊരിക്കലും ക്രമേണ എല്ലാ ദിവസവും എന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.