പിതാവിെൻറ സ്മരണക്ക് അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി മക്കൾ
text_fieldsതിരൂർ: പിതാവിെൻറ സ്മരണക്കായി അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി മക്കളുടെ മാതൃക. തിരൂർ നഗരസഭയിലെ മാവുംകുന്ന് വാർഡ് 17ൽ കുന്നത്ത് പറമ്പിൽ അസീസ്, ഗഫൂർ എന്നിവരാണ് മരിച്ച പിതാവ് ബാവ ഹാജിയുടെ സ്മരണക്കായി അംഗൻവാടിക്ക് കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകിയത്. വാർഡ് നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. ഭൂമിയുടെ ആധാരം നഗരസഭക്ക് കൈമാറി. കൈമാറ്റച്ചടങ്ങ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭക്ക് വേണ്ടി ചെയർപേഴ്സൻ എ.പി നസീമ, സെക്രട്ടറി ശിവദാസ് എന്നിവർ ഏറ്റുവാങ്ങി.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സലാം, വാർഡ് കൗൺസിലർ അബ്ദുല്ലകുട്ടി, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ.കെ. തങ്ങൾ, എ.കെ. സൈതാലികുട്ടി, നൗഫൽ ബാബു പൂന്തല, കെ.പി ഷംസുദ്ദീൻ, മുസ്തഫ ഹാജി പൂന്തല, സലാം കിഴക്കാംകുന്നത്ത്, അസ്കർ കിഴക്കാംകുന്നത്ത്, സിറാജ് മങ്ങാട്ടിൽ, റഷീദ് കീഴെടത്തിൽ, ഷരീഫ് പൂന്തല, നൗഷാദ് പുല്ലാണികാട്ടിൽ, സലാം വീഡിയോ മഹൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.