ലഹരി മാഫിയകൾ തമ്മിൽ അടിപിടിയും തട്ടിക്കൊണ്ട് പോവൽ ശ്രമവും
text_fieldsതിരൂർ: പുറത്തൂർ പടിഞ്ഞാറെക്കരയിൽ ലഹരി മാഫിയകൾ തമ്മിലുള്ള സംഘർഷം നാടകീയ സംഭവങ്ങൾക്കിടയാക്കി. ബുധനാഴ്ച രാത്രിയിലാണ് സംഭവം.
പുറത്തൂരുള്ള ലഹരി സംഘവും പടിഞ്ഞാറെക്കര ഉല്ലാസ് നഗറിലുള്ള ലഹരി സംഘവും തമ്മിലാണ് സാമ്പത്തിക പ്രശ്നത്തിലും മുമ്പ് പൊലീസിന് ഒറ്റിക്കൊടുത്ത സംഭവത്തിലും അടിപിടിയുണ്ടായത്. തുടർന്ന് പുറത്തൂരിൽനിന്നുള്ള സംഘം ഉല്ലാസ് നഗറിലുള്ളയാളെ കാറിൽ കയറ്റി കൊണ്ടുപോവാൻ ശ്രമിച്ചു.
ഈ വിവരം നാട്ടുകാരറിഞ്ഞതിനെ തുടർന്ന് കൂട്ടായി-മംഗലം പാലത്തിന് മുകളിൽ സംഘടിച്ചെത്തി. നാട്ടുകാരെ കണ്ടതോടെ ലഹരി സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാലത്തിെൻറ കൈവരിയിൽ ഇടിച്ചുനിന്നു. തുടർന്ന് പുറത്തൂരിൽനിന്ന് വന്ന നാലംഗ സംഘത്തിലെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സംഘത്തിലെ മറ്റൊരാൾ പുഴയിലേക്ക് എടുത്ത് ചാടി.
ഉടൻ തിരൂർ പൊലീസെത്തി പുഴയിൽ ചാടിയ പുറത്തൂർ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.