പായസം ചലഞ്ചിലൂടെ ഡയാലിസിസ് സെൻറർ നേടിയത് ഒരു കോടി രൂപ
text_fieldsതിരൂർ: വാണിയന്നൂർ അഭയം ഡയാലിസിസ് സെൻററിെൻറ ധനശേഖരണത്തിനായി തിരൂരിൽ നടത്തിയ പായസം ചലഞ്ച് ചരിത്രമായി. 40,000 ലിറ്റർ പാലട പായസമാണ് വിതരണം ചെയ്തത്. ഇതിലൂടെ ഒരുകോടിയോളം രൂപയാണ് ഡയാലിസിസ് സെൻറർ സമാഹരിച്ചത്. വൃക്ക രോഗികൾക്ക് കൈത്താങ്ങാകാനാണ് പായസം ചലഞ്ച് സംഘടിപ്പിച്ചത്. നിരവധി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാൻ വൻ തുക ചെലവ് വരുന്നുണ്ട്.
കോവിഡ് പ്രതിസന്ധി കാരണം വരുമാനം നിലച്ചപ്പോഴാണ് സ്നേഹതീരം വളൻറിയർ വിങ്ങുമായി സഹകരിച്ച് പായസം ചലഞ്ച് നടത്തിയത്. കോൺഫെഡറേഷൻ ഓഫ് കേരള കാറ്ററിങ് അസോസിയേഷെൻറ 200 പാചകക്കാരാണ് പായസം തയാറാക്കിയത്.
രണ്ട് നഗരസഭകളിലും 14 പഞ്ചായത്തുകളിലും തിരൂർ ബസ് സ്റ്റാൻഡ്, ഫോറിൻ മാർക്കറ്റ് തുടങ്ങിയിടങ്ങളിലും വിതരണം ചെയ്തു. 50 എൻ.ജി.ഒകളും, 500 വളൻറിയർമാരും നേതൃത്വം നൽകി. ചെയർമാൻ നാസർ കുറ്റൂർ, കൺവീനർ സൈനുദ്ദീൻ എന്ന കുഞ്ഞു, അഭയം ചെയർമാൻ പി. കോയ മാസ്റ്റർ, കൺവീനർ കുഞ്ഞാലിക്കുട്ടി മാസ്റ്റർ, ഷബീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.