ഡിജി സർവേ; മലപ്പുറത്ത് പൂർത്തിയായത് 60 ശതമാനം മാത്രം
text_fieldsതിരൂർ: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഡിജി സർവേ ജില്ലയിൽ പൂർത്തിയായത് 60 ശതമാനം മാത്രം.
ഡിജിറ്റൽ സാക്ഷരത എല്ലാവരിലും എത്തിക്കാനായാണ് സർവേ നടത്തുന്നത്. 11 ലക്ഷം ഗാർഹിക ഉപഭോക്താക്കളുള്ള ജില്ലയിൽ 6.5 ലക്ഷം വീടുകളിൽ മാത്രമാണ് സർവേ പൂർത്തിയായത്. സംസ്ഥാന തലത്തിൽ ഒമ്പതാമതാണ് ജില്ലയുടെ സ്ഥാനം.
ഒക്ടോബർ ഇരുപതോടെ മൂല്യനിർണയം പൂർത്തിയാക്കി കേരളപ്പിറവി ദിനത്തിൽ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളാണ് മലപ്പുറത്തിന് താഴെയുള്ളത്.
മൊറയൂർ ആണ് ജില്ലയിലെ ഏക സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്. മൊറയൂർ പഞ്ചായത്തിലെ 18 വാർഡുകളിലും സർവേയിലൂടെ പരിശീലനം നൽകേണ്ടവരെ കണ്ടെത്തി പരിശീലനം പൂർത്തീകരിച്ചാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തെന്ന നേട്ടം കൈവരിച്ചത്.
കീഴുപറമ്പ്, മാറഞ്ചേരി, പെരുവള്ളൂർ, മംഗലം, എടപ്പാൾ, മമ്പാട്, കണ്ണമംഗലം, ചീക്കോട്, മങ്കട, മൂർക്കനാട്, പുറത്തൂർ, താഴെക്കോട്, വഴിക്കടവ് എന്നീ പഞ്ചായത്തുകളിൽ സർവേ 100 ശതമാനം പൂർത്തിയായെങ്കിലും പരിശീലനം നൽകേണ്ടവർക്കുള്ള പരിശീലനം പൂർത്തിയായിട്ടില്ല. പഞ്ചായത്തുകളിൽ ഏറ്റവും പിറകിലുള്ള പെരുമ്പടപ്പിൽ സർവേ 12 ശതമാനം മാത്രമാണ് പൂർത്തിയായത്.
ജില്ലയിലെ 12 നഗരസഭകളിൽ കൊണ്ടോട്ടിയിലും പെരിന്തൽമണ്ണയിലും 100 ശതമാനം സർവേ പൂർത്തിയായി. താനൂർ -95 ശതമാനം, തിരൂരങ്ങാടി- 63, പരപ്പനങ്ങാടി -60, കോട്ടക്കൽ -59, നിലമ്പൂർ -57, മഞ്ചേരി- 57, വളാഞ്ചേരി- 55, പൊന്നാനി- 45, തിരൂർ -42 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പൂർത്തിയായത്. ഏറ്റവും പിറകിലുള്ള മലപ്പുറം നഗരസഭയിൽ 10 ശതമാനം മാത്രമാണ് പൂർത്തിയായത്.
സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച 15 ചോദ്യങ്ങളാണ് സർവേയിലുള്ളത്. കുടുംബശ്രീ, സാക്ഷരത മിഷൻ, ആർ.ജി.എസ്.എ, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ വളന്റിയർമാർ മുഖേന ഡിജി കേരളം ആപ് വഴിയാണ് സർവേ.
സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്തമാക്കുക, ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും പഞ്ചായത്തുകളുടെയും വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിങ്, വിഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ, വൈദ്യുതി, വാട്ടർ ബില്ലുകൾ ഓൺലൈനായി അടക്കൽ തുടങ്ങിയ പരിശീലനമാണ് മൊബൈൽ ആപ്ലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.