ക്ഷേത്രോത്സവ സമൂഹ സദ്യയിൽ പങ്കാളിയായി വിവിധ മതനേതാക്കളും
text_fieldsതിരൂർ: മലപ്പുറത്തിന്റെ മതമൈത്രി വീണ്ടും വിളിച്ചോതി ഏഴൂർ ശ്രീ കൊറ്റംകുളങ്ങര ശിവ ഭഗവതി ക്ഷേത്രോത്സവം. ക്ഷേത്രോത്സവ സംഘാടകർ ഉൾപ്പെടെ മറ്റ് മതസ്ഥർ കൊണ്ട് വ്യത്യസ്ഥമായ ഉത്സവത്തിലെ സമൂഹ സദ്യയിലും വിവിധ മതനേതാക്കളും പങ്കെടുത്തു. സമൂഹ സദ്യക്ക് നിരവധി പേരാണ് പങ്കാളികളായത്.
പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, അമൃതാനന്ദമയി മഠാധിപതി അതുല്യമൃത പ്രാണ, തിരൂർ സെന്റ് മേരിസ് ചർച്ചിലെ വികാരി സെബാസ്റ്റ്യൻ വടക്കേതിൽ, തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, വൈസ് ചെയർമാൻ പി. രാമൻകുട്ടി, ഗായകൻ ഫിറോസ് ബാബു, ഗഫൂർ പി. ലില്ലീസ്, രമ ഷാജി, എ.കെ. സൈതലികുട്ടി തുടങ്ങിയവർ സദ്യയിൽ പങ്കെടുത്തു.
രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി മാടമന ശ്രീധരൻ നമ്പൂതിരി മുഖ്യകർമികത്വം വഹിച്ചു. മറ്റു ചടങ്ങുകൾക്ക് ജനകീയ ഉത്സവ കമ്മിറ്റി ചെയർമാൻ യാസിർ പൊട്ടച്ചോല, രക്ഷാധികാരി പി.സി. മരക്കാർ, പറങ്ങോടൻ മാമ്പറ്റ, ശിവാനന്ദൻ വെള്ളിലത്ത്, ഇ.കെ. പരശുരാമൻ, ഹരിദാസൻ കാവുങ്ങൽ, ദാസൻ മാമ്പറ്റ, സേതുമാധവൻ പറൂര്, സത്യൻ കാവുങ്ങൽ, പി.പി. പരമേശ്വരൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.