ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി
text_fieldsതിരൂര്‍: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടി. മുമ്പ് നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ ബി.പി അങ്ങാടിയിൽ പ്രവർത്തിച്ച ഹോട്ടൽ പിഴയടക്കാത്തതിനെ തുടർന്ന് പൂട്ടിച്ചു.
ജനുവരി എട്ടിന് നടത്തിയ പരിശോധനയിലാണ് ഹോട്ടലുടമക്ക് പിഴയടക്കാന്‍ നോട്ടിസ് നൽകിയിരുന്നത്. എന്നാൽ, ജില്ല ഭക്ഷ്യസുരക്ഷ ഓഫിസില്‍ നിന്നും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഹോട്ടലുടമ പിഴയടച്ചില്ലെന്ന് തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ പറഞ്ഞു.
ലൈസന്‍സില്ലാതെ വൈരങ്കോട് പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിനും പൂട്ടിട്ടു. പട്ടര്നടക്കാവിലും തെക്കന്‍ കുറ്റൂരിലും പ്രവര്‍ത്തിച്ചിരുന്ന നാല് ഹോട്ടലുകള്‍ക്ക് നോട്ടിസ് നൽകി.
തിരുനാവായ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും പരിശോധനയിൽ പങ്കെടുത്തു. പട്ടര്‍നടക്കാവ്, വൈരങ്കോട്, തെക്കന്‍ കുറ്റൂര്‍, ബി.പി അങ്ങാടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും പൊരിക്കടികള് വിൽക്കുന്ന കടകളിലും പരിശോധന നടത്തി. കടകളിലെ ഓയിലും പാലും പരിശോധനക്കായി ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.