തലയിൽ കുപ്പി കുടുങ്ങിയിട്ട് നാലുദിവസം; കുറുക്കനെ രക്ഷിക്കാനാവാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി
text_fieldsതിരൂർ: അരിക്കാഞ്ചിറയിൽ തലയിൽ കുപ്പി കുടുങ്ങിയ കുറുക്കനെ രക്ഷിനാവാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. അരിക്കാഞ്ചിറ കനോലി കനാലിന് സമീപത്താണ് കഴിഞ്ഞ നാലു ദിവസമായി തലയിൽ കുപ്പി കുടുങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറുക്കനെ രക്ഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്.
കനോലി കനാലിന് സമീപത്തെ വളവത്ത് നസറുവിന്റെ വീടിന്റെ പരിസരത്താണ് തലയിൽ കുപ്പി കുടുങ്ങിയ നിലയിൽ കുറുക്കനെ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാലു ദിവസമായി ഭക്ഷണം കഴിക്കാനാവാതെ അലഞ്ഞ കുറുക്കൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ തുടങ്ങി. ഇതോടെയാണ് നിലമ്പൂർ നോർത്ത് ഡിവിഷനിലെ റാപിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിച്ചത്.
ശനിയാഴ്ച ഉച്ചയോടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജോസ്, ഫോറസ്റ്റ് ഓഫിസർ രതീഷ്, സതീഷ്, ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റാപിഡ് റെസ്പോൺസ് ടീം പ്രദേശത്ത് എത്തിയത്. നാട്ടുകാരും റാപിഡ് റെസ്പോൺസ് ടീമും മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ആൾക്കൂട്ടം അടുക്കുമ്പോൾ കുറുക്കൻ ഓടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.