തിരൂർ കോടതിയിൽ മെഗാ അദാലത്ത് 522 കേസുകൾ പരിഗണിച്ചതിൽ 154 എണ്ണം തീർപ്പാക്കി
text_fieldsതിരൂർ: തിരൂർ കോടതിയിൽ ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മെഗാ അദാലത്ത് നടന്നു. സിവിൽ, ക്രിമിനൽ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് കേസുകൾ എന്നീ വിഭാഗങ്ങളിൽനിന്നായി 522 കേസുകൾ പരിഗണിക്കുകയും 154 കേസുകൾ തീർപ്പാക്കുകയും ചെയ്തു.
അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോർട്ട് ജഡ്ജി എൻ.ആർ. കൃഷ്ണകുമാറിന്റ നേതൃത്വത്തിലായിരുന്നു അദാലത്ത്. കക്ഷികളുമായി നേരിട്ട് സംവദിച്ച് തീർക്കാവുന്ന പരാതികളാണ് അദാലത്തിൽ ചേർത്തത്. തിരൂർ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെ കീഴിൽ പരിഗണിച്ച 430 പരാതികളിൽനിന്നായി 116 പരാതികൾക്ക് തീർപ്പായി.
വിവാഹതർക്ക പരിഹാരത്തിൽ 23 പരാതികൾ പരിഗണിച്ചതിൽ ഒന്നും മോട്ടോർ വാഹനാപകട പരാതികളിൽനിന്നായി 202 കേസുകൾ പരിഗണിച്ചതിൽ 115 കേസുകൾക്കും തീർപ്പായി. മോട്ടോർ വാഹനാപകട പരാതികളിൽ 2. 65 കോടി സെറ്റിൽമെന്റ് തുകയും തീർപ്പാക്കി. മറ്റു സിവിൽ കേസുകളിൽ 40 പരാതികൾ പരിഗണിച്ചതിൽ 18ഉം തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.