തിരൂര്‍ നഗരസഭയില്‍ വാതിൽപടി സേവന പദ്ധതിക്ക് തുടക്കം
text_fieldsതിരൂർ: പല കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവരും സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവരുമായ ആളുകള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്ന വാതിൽപടി സേവന പദ്ധതിക്ക് തിരൂര്‍ നഗരസഭയില്‍ തുടക്കമായി.
സംസ്ഥാന സര്‍ക്കാറിെൻറ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം കുറുക്കോളി മൊയ്തീന് എം.എല്‍.എ നിര്‍വഹിച്ചു. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് പദ്ധതി.
ജില്ലയില്‍ മാതൃകാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്ന രണ്ടു നഗരസഭകളില്‍ ഒന്നാണ് തിരൂര്‍. ഇതിനായി നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപവത്കരിച്ച് പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി. പരിപാടിയില്‍ നഗരസഭ ചെയര്പേഴ്സൻ എ.പി. നസീമ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് പി. രാമന്‍കുട്ടി, സ്ഥിരംസമിതി ചെയര്മാൻമാരായ ടി. ബിജിത, അഡ്വ. എസ്. ഗിരീഷ്, ഫാത്തിമത് സജ്ന, കെ.കെ. സലാം, സി. സുബൈദ, വാര്‍ഡ് കൗണ്‍സിലര്‍ റംല, നഗരസഭ സെക്രട്ടറി ടി.വി. ശിവദാസ്, പി.കെ.കെ. തങ്ങള്‍, പി.പി. ലക്ഷ്മണന്, എ.കെ. സൈതാലിക്കുട്ടി, യാസര്‍ പയ്യോളി, മനോജ് ജോസ്, എച്ച്.എസ്. ജീവരാജ്, വി. അബ്ദുറഹിമാന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.