കെ-റെയില്‍ വന്നാല്‍ മലബാറിലെ ഏറ്റവും വലിയ കണക്റ്റിവിറ്റി ഹബ്ബാകും തിരൂര്‍ -മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ
text_fieldsതിരൂര്‍: രാജ്യത്ത് വർഗീയ ദ്രുവീകരണവും ജനങ്ങളെ വിഭജിച്ചുള്ള രാഷ്ട്രീയവും സജീവമാകുന്ന കാലഘട്ടത്തിലാണ് മൈത്രിയുടെ സന്ദേശം നല്‍കി സി.പി.ഐ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എൽ.എ അഭിപ്രായപ്പെട്ടു. സി.പി.ഐ തലക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിഷു, പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.
ആശങ്ക പരിഹരിച്ച് സാമൂഹ്യാഘാതപഠനം നടത്തിയ ശേഷമാണ് കെ-റെയില്‍ യാഥാർഥ്യമാക്കുകയെന്നും ഇത് യാഥാര്‍ഥ്യമായാല്‍ മലബാറിലെ ഏറ്റവും വലിയ കണക്റ്റിവിറ്റി ഹബ്ബായി തിരൂര്‍ മാറുമെന്നും വികസനത്തെ എതിര്‍ക്കുന്നവരാണ് കെ-റെയിലിനെ എതിര്‍ക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ. ഹംസ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാന്‍ സഭ തലക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പരിപാടി നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. എ.എ.കെ മാള്‍ എം.ഡി. മുസ്തഫ, സുബ്രഹ്മണ്യന്‍ വട്ടോളി എന്നിവരെ ആദരിച്ചു. എ.പി. രാജു, പി.ടി. ഷെഫീക്ക്, വി. നന്ദന്‍, കെ.പി. ഹരീഷ് കുമാര്‍, അബ്ദുല്‍ ഖാദര്‍ കുന്നത്ത്, പി.പി. അര്‍ഷാദ്, സി. സിദ്ദീഖ്, ആച്ചിക്കുളം ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.