മലബാർ സമരം ഒരുമിച്ചുനിന്ന് പോരാടിയ ധർമസമരം –വി.ഡി. സതീശൻ
text_fieldsതിരൂർ: ഹിന്ദു-മുസ്ലിം ലഹള എന്ന പേരിൽ തെറ്റായി പറഞ്ഞും പ്രചരിപ്പിച്ചുമുള്ള ചിലരുടെ ചരിത്ര വക്രീകരണം വിലപ്പോവില്ലെന്നും രാജ്യ സ്വാതന്ത്ര്യത്തിനായി അക്കാലത്തെ രാജ്യസ്നേഹികൾ തോൾ ചേർന്ന് ഒരുമിച്ച് നിന്ന് പോരാടിയ ധർമസമരമാണ് മലബാർ സമരമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി നടത്തിയ മലബാർ സമര സ്മൃതി യാത്ര തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളച്ചൊടിച്ചും വികലമാക്കിയും ചരിത്രത്തിൽ നുണ ചേർത്തവതരിപ്പിക്കുന്നതിനെ ഉൽബുദ്ധ കേരളം ചെറുത്ത് തോൽപിക്കും.
ഗാന്ധി ഘാതകരെ വിഗ്രഹവത്കരിക്കുന്ന തീവ്ര ദേശീയത സൃഷ്ടിച്ച് പൊതുശത്രുക്കളെയുണ്ടാക്കാനുള്ള ഫാഷിസത്തിെൻറ തന്ത്രവും അടയാളവുമാണിപ്പോൾ നടക്കുന്നത്. ഇരിപ്പുറപ്പിച്ചാൽ ഫാഷിസം ആദ്യം ചെയ്യുന്നത് ചരിത്ര വക്രീകരണമാണ്.ഗാന്ധിക്കുപകരം ഗോൾവാർക്കറിനെയും നെഹ്റുവിനുപകരം സവർക്കറിനെയും പ്രതിഷ്ഠിച്ച് വികലമായ പുതുചരിത്രം രചിക്കാനുള്ള ഹീന ശ്രമം നടക്കുന്നത് തിരിച്ചറിയണം. ഭിന്നിപ്പിക്കാൻ സംഘ്പരിവാർ നടത്തുന്ന തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ.എസ്. തങ്ങൾ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയ്, അഡ്വ. കെ.എ. പത്മകുമാർ, അഡ്വ. നസ്റുല്ല, പി. രാമൻകുട്ടി, കെ. മോയിൻകുട്ടി മാസ്റ്റർ, മലയമ്മ അബൂബക്കർ ബാഖവി, എം.പി. മുഹമ്മദ് മുസ്ലിയാർ, സി.എച്ച്. ത്വയ്യിബ് ഫൈസി, എ.കെ. അബ്ദുൽ ബാഖി, കാടാമ്പുഴ മൂസ ഹാജി, എസ്. അഹ്മദ് ഉഖൈൽ, മുസ്തഫ അശ്റഫി കക്കുപ്പടി, റശീദ് ഫൈസി വെള്ളായിക്കോട്, പി.വി. മുഹമ്മദ് മൗലവി, കെ.എം. കുട്ടി, അബ്ദുൽ ഖാദർ ഖാസിമി, അബ്ദുറഹീം ചുഴലി, വി.കെ. ഹാറൂൻ റശീദ്, കീഴേടത്തിൽ ഇബ്രാഹിം ഹാജി, അനീസ് ഫൈസി മാവണ്ടിയൂർ, നാലകത്ത് കുഞ്ഞിപ്പോക്കർ, മുഹമ്മദലി ദാരിമി എന്നിവർ സംസാരിച്ചു. തുവ്വൂർ ഐലാശേരിയിൽ നടന്ന സമാപന സമ്മേളനം സമസ്ത ജില്ല സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. പി. സൈതാലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.