മലബാർ സമര അനുസ്മരണ യാത്രക്ക് സ്വീകരണം; കാസർകോട്ടുനിന്നാരംഭിച്ച യാത്ര തിരൂരിലെത്തി
text_fieldsതിരൂർ: ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്ത ചൂഷണത്തിനും എതിരെ നടന്ന മലബാർ സമരത്തിന് 100 വർഷം തികയുന്നതിെൻറ സ്മരണ പുതുക്കി മലബാർ സമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർകോട്ടുനിന്നാരംഭിച്ച യാത്രക്ക് തിരൂരിൽ സ്വീകരണം നൽകി. ജംഷീർ തിരൂർ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ, പി.ഡി.പി തിരൂർ മേഖല ട്രഷറർ അഡ്വ. ഹാരിസ്, റസിഡൻറ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുറസാഖ് ഹാജി എന്നിവർ സംസാരിച്ചു. ശാഫി വൈലത്തൂർ സ്വാഗതവും പി.ടി. അക്ബർ അലി നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് തിരൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി സൈതാലിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂർ യൂനിറ്റ് പ്രസിഡൻറ് പി.എ. ബാവ, ഡാറ്റാ ലിങ്ക് എഡിറ്റർ അബ്ദുല്ല സാഗർ, സാമൂഹിക പ്രവർത്തകൻ സമദ് പ്ലസൻറ്, വിമൺ ഇന്ത്യ മൂവ്മെൻറ് തിരൂർ മണ്ഡലം പ്രസിഡൻറ് ഫാത്തിമ എന്നിവർ പങ്കെടുത്തു.
താനൂർ: താനൂരിൽ നൽകിയ സ്വീകരണം മലബാർ സമര അനുസ്മരണ സമിതി സംസ്ഥാന ജോ. കൺവീനർ കെ.പി.ഒ. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. പോഗ്രാം കമ്മിറ്റി ചെയർമാൻ കുഞ്ഞിക്കാദർ അധ്യക്ഷത വഹിച്ചു. എ.പി. മുഹമ്മദ്ശരീഫ്, പ്രഫ. വി.പി. ബാബു, ഹംസു മേപ്പുറത്ത് (എൻ.സി.പി) സുലൈമാൻ മീനടത്തൂർ (പി.ഡി.പി), കെ. കുഞ്ഞിമുഹമ്മദ് (പി.എഫ്.ഐ), എൻ.പി. അഷ്റഫ് (എസ്.ഡി.പി.ഐ), സി. മുഹമ്മദ് ബഷീർ (വ്യാപാരി വ്യവസായി ഏകോപന സമിതി), പി.വി. ശുക്കൂർ (വെൽഫെയർ പാർട്ടി), ടി.വി. ഉമ്മർക്കോയ എന്നിവർ സംസാരിച്ചു. പോഗ്രാം കൺവീനർ എം. മൊയ്തീൻകുട്ടി സ്വാഗതവും ജാഥ ക്യാപ്റ്റൻ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
കൽപകഞ്ചേരി: പുത്തനത്താണിയിൽ നൽകിയ സ്വീകരണം മാപ്പിള കലാ സാഹിത്യ അക്കാദമി ജില്ല സെക്രട്ടറി പി.പി. മൻസൂർ ഉദ്ഘാടനം ചെയ്തു. കോ ഓഡിനേറ്റർ ടി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും മലബാർ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കിയ പുസ്തകം വണ്ടിയും സമര സ്മരണകളുണർത്തുന്ന പാട്ടുവണ്ടിയും യാത്രയിൽ അണിനിരന്നു. മുനീർ ചുങ്കപ്പാറ, ഹസനുൽ ബെന്ന, ഷാനിഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.