മലപ്പുറം ജില്ല കലോത്സവം: ലോഗോ ക്ഷണിച്ചു
text_fieldsലോഗോ ക്ഷണിച്ചു
തിരൂർ: ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോക്ക് അപേക്ഷ ക്ഷണിച്ചു. തയാറാക്കിയ ലോഗോകൾ ഒക്ടോബർ 21ന് മുമ്പ് എ.സി. പ്രവീൺ, പബ്ലിസിറ്റി കൺവീനർ, ജില്ല കലോത്സവം -22, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9847 877254. ഇ -മെയിൽ: tirurpraveen@gmail.com
തിരൂർ: നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ തിരൂരിൽ നടക്കുന്ന ജില്ല സ്കൂൾ കലോത്സവത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ, ജില്ലയിൽ നിന്നുള്ള മുഴുവൻ എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, കലക്ടർ വി. പ്രേംകുമാർ, ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് എന്നിവർ രക്ഷാധികാരികളായും കുറുക്കോളി മൊയ്തീൻ എം.എൽ.എ ചെയർമാനായും സംഘാടക സമിതി രൂപവത്കരിച്ചു. മറ്റുഭാരവാഹികൾ: തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ (വൈസ് ചെയർപേഴ്സന്മാർ), ഇസ്മയിൽ മുത്തേടം, നസീബ അസീസ് മയ്യേരി, ഫൈസൽ എടശ്ശേരി, ഇ. അഫ്സൽ, സി. സുബൈദ, തിരൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ (വൈസ് ചെയർമാന്മാർ), മലപ്പുറം ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ (ജന. കൺ.), മലപ്പുറം ആർ.ഡി.ഡി മനോജ് കുമാർ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഉബൈദുല്ല, ഡയറ്റ് പ്രിൻസിപ്പൽ ടി.വി. ഗോപകുമാർ, മലപ്പുറം ഡി.പി.സി. രത്നാകരൻ, തിരൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ് പ്രധാനാധ്യാപകൻ എൻ. ഗഫൂർ, പ്രിൻസിപ്പൽ സിന്ധു ജി. നായർ (ജോ. കൺ.) തിരൂർ ഡി.ഇ.ഒ പ്രസന്നകുമാരി (ട്രഷ.). വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
തിരൂർ ഗവ. ബോയ്സ് സ്കൂളിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 26ന് രാവിലെ 10ന് തിരൂർ ബോയ്സ് സ്കൂളിൽ രജിസ്ട്രേഷൻ തുടങ്ങും. തിരൂർ ഗവ. ബോയ്സ് ഹൈസ്കൂൾ, ഗവ. ഗേൾസ് ഹൈസ്കൂൾ ബി.പി അങ്ങാടി, തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജ്, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ തുടങ്ങിയവയാണ് കലോത്സവത്തിന് വേദിയാവുക. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, അംഗം വി.കെ.എം. ഷാഫി, ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ, തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.