'നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നത്'
text_fieldsതിരൂർ: നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ആവശ്യത്തിന് പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന പ്രമേയം ജില്ല സെക്രട്ടറി ഷെരീഖാൻ അവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് ഡോ. സി.എച്ച്. അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, റോയ് അറക്കൽ, വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറിമാരായ ജോൺസൺ കണ്ടഞ്ചിറ, കൃഷ്ണൻ എരഞ്ഞിക്കൽ, പി. ജമീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.പി. അമീറലി, മുസ്തഫ പാലേരി, ജില്ല ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ജില്ല സെക്രട്ടറി മുർഷിദ് ഷമീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.