ഡെസ്കിൽനിന്ന് കാൻവാസ് വഴി മൊബൈൽ; ജീവൻതുടിച്ച് മുഷ്താഖിെൻറ ചിത്രങ്ങൾ
text_fieldsതിരൂരങ്ങാടി: നോട്ട് ബുക്കുകളിലും െഡസ്കിലുമൊക്കെ ചിത്രങ്ങള്‍ വരച്ച്, പിന്നീട് കാൻവാസിലേക്കും അവിടെനിന്ന് മൊബൈൽ േഫാണിലേക്കും വർണങ്ങൾ കോറിയിട്ടപ്പോഴും മുഷ്താഖിെൻറ ചിത്രങ്ങളിൽ ഒന്നുമാത്രം മാറിയില്ല, നിറങ്ങളിൽ നിറഞ്ഞ ജീവെൻറ തുടിപ്പ്. വരക്കുന്നതെന്തും അതിെൻറ മനോഹാരിത ഒട്ടും ചോരാതെ നിറങ്ങളിലാക്കാൻ പ്രത്യേക വൈഭവംതന്നെയുണ്ട് മുഷ്താഖിന്.
ചെറുപ്പം മുതലേ ചിത്രകലയോടുള്ള അഭിനിവേശമാണ് മൊബൈല്‍ ഫോണിലും വരക്കാന്‍ മുഷ്താഖിനെ പ്രേരിപ്പിക്കുന്നത്. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി പരേതനായ പത്തൂര്‍ കുഞ്ഞാലന്‍ ഹാജി -പാത്തുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് 38കാരനായ മുഷ്താഖ് കൊടിഞ്ഞി. സ്മാര്‍ട്ട് ഫോണില്‍ കോറിയിടുന്നത് മിക്കതും പ്രകൃതിയുടെ മടിത്തട്ടിൽ വിരിയുന്ന ദൃശ്യഭംഗിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ നോട്ട് ബുക്കുകളിലും െഡസ്കിലുമൊക്കെ ചിത്രങ്ങള്‍ വരച്ചായിരുന്നു തുടക്കം. പിന്നീട് പോര്‍ട്രെയ്റ്റ് ചിത്രങ്ങളോടായി താല്പര്യം. തുടര്‍ന്ന് ചെമ്മാട്ടെ ചിത്രകാരനായിരുന്ന ജെ. സാമുവലിെൻറ ശിഷ്യനായി. അരുവികളും മലകളും കാടുകളും പുഴകളുമൊക്കെ വരച്ച ഗുരു, മുഷ്താഖിനെയും പ്രകൃതിയുടെ വഴിയെത്തന്നെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു. സര്‍ഗവൈഭവം പ്രകൃതിചിത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. സമകാലിക രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളിലേക്ക് ദൃഷ്ടികള്‍ പായിച്ചു. രാഷ്ട്രീയ വിഷയങ്ങളില്‍ കൂടുതൽ ശ്രദ്ധ ചെലുത്തി.
അതിലെ വിവാദങ്ങളും വിഷയങ്ങളും ഹാസ്യാത്മകമായി കാര്‍ട്ടൂണുകളായി വെള്ള പേപ്പറുകളില്‍ തെളിഞ്ഞുവന്നു. പല പ്രസിദ്ധീകരണങ്ങളിലായി അവയൊക്കെ വെളിച്ചം കണ്ടു. വര്‍ഷങ്ങളോളം ലണ്ടനിലായിരുന്നപ്പോഴും ചിത്രകലയും എഴുത്തും തന്നെയായിരുന്നു പ്രധാന ഹോബി. കേരളത്തിെൻറ പ്രകൃതിഭംഗി ഒപ്പിയെടുത്ത എണ്ണഛായാചിത്രങ്ങള്ക്കായിരുന്നു ലണ്ടനിലും കൂടുതല്‍ ഡിമാൻഡ്. ആളുകളെ തത്സമയം നോക്കിവരക്കുക എന്നതും പ്രത്യേക ഹോബിയാണ്. നിരവധിയാളുകളുടെ രേഖാചിത്രങ്ങള്‍ തത്സമയം വരച്ചിട്ടുണ്ട്. ഈയിടെയായി മൊബൈല്‍ ഫോണില്‍തന്നെയാണ് രേഖാചിത്രങ്ങളുടെ വരയും. വരക്ക് ഇടയിലും കഥാസമാഹാരം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. കൊടിഞ്ഞി പള്ളിയെക്കുറിച്ച് ഡോക്യുമെൻററി ഇറക്കിയും ശ്രദ്ധേയനാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ഹ്രസ്വചിത്രം തയാറാക്കുന്ന തിരക്കിലാണ് ഇപ്പോൾ. ഭാര്യ: ഫൗസിയ. മക്കൾ: ഫാത്തിമ റിൻഷി, മുഹമ്മദ് റിൻഷാൻ, മുഹമ്മദ് റസീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.