കേടുവന്ന ഭക്ഷ്യകിറ്റ് തിരിച്ചേൽപിക്കാനെത്തിയ സ്ത്രീക്ക് പരിഹാസം; റേഷൻകട ഉടമക്ക് താക്കീത്
text_fieldsതിരൂർ: കേടുവന്ന ഭക്ഷ്യകിറ്റ് തിരിച്ചുകൊടുക്കാനെത്തിയ വിധവയെ പരിഹസിച്ച് തിരിച്ചയച്ച സംഭവത്തിൽ റേഷൻകട ഉടമക്ക് താക്കീത്. ചൊവ്വാഴ്ചയാണ് സംഭവം. തിരൂർ തൃക്കണ്ടിയൂരിലെ 208ാം നമ്പർ റേഷൻ കടയിലാണ് സംഭവം. ഇവിടെനിന്ന് കിട്ടിയ കേടുവന്ന ഭക്ഷ്യകിറ്റ് തിരിച്ചുനൽകാൻ വന്നപ്പോൾ മാറ്റിത്തരില്ലെന്നും സപ്ലൈകോയിൽ കൊണ്ടുപോയി കൊടുക്കാനും പറഞ്ഞ് പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ സപ്ലൈകോ ഓഫിസർ ജോർജ് കെ. സാമുവലിെൻറ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാവിലെ ഒമ്പതോടെ റേഷൻ കടയിെലത്തി.
സൊസൈറ്റിയുടെ ഷോപ്പായതിനാൽ ഉദ്യോഗസ്ഥർ സസ്പെൻഷൻ നടപടിക്കൊരുങ്ങി. എന്നാൽ, പരിഹസിക്കപ്പെട്ട സ്ത്രീ തനിക്ക് പരാതിയില്ലെന്ന് പറയുകയും ഇത് രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ ഷോപ്പുടമക്ക് ഉദ്യോഗസ്ഥർ താക്കീത് നൽകി വിവാദം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.