സമൂഹ മാധ്യമങ്ങളിൽ സന്ദേശമയച്ച് പണം തട്ടൽ; പൊലീസിൽ പരാതി നൽകി
text_fieldsതിരൂർ: സമൂഹമാധ്യമങ്ങളിലൂടെയും മെസേജിലൂടെയും പണം തട്ടിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി. വള്ളത്തോൾ കുടുംബാംഗം മംഗലം പുല്ലൂണിയിലെ ഡോ. വിനോദ് വള്ളത്തോളിെൻറ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി നിർമിച്ചാണ് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കവർന്നത്.
വിനോദിെൻറ എഫ്.ബി അക്കൗണ്ട് മെസഞ്ചറിൽ നിന്നാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ട് സന്ദേശം പോയത്. ഇത്തരത്തിലുള്ള തട്ടിപ്പ് വ്യാപകമാണ്. ഗൾഫിലുള്ള ബന്ധുവിന് ഇത്തരത്തിൽ 20,000 രൂപ അയച്ചു തരണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചപ്പോൾ സംശയം തോന്നി വിനോദുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. സംഭവത്തിൽ തിരൂർ പൊലീസിൽ പരാതി നൽകി.
കൂടാതെ മാധ്യമപ്രവർത്തകൻ പി.കെ. രതീഷിന് കാലാവധി കഴിഞ്ഞതിനാൽ എ.ടി.എം കാർഡ് ബ്ലോക്കായെന്നും താഴെ കാണിച്ച നമ്പറിൽ ബന്ധപ്പെടണമെന്നും കാണിച്ച് എസ്.എം.എസ് സന്ദേശം ലഭിച്ചിരുന്നു.
ബാങ്കുമായും പൊലീസുമായും ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിലും തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞത്. അവർ നൽകിയ നമ്പറിൽ ബന്ധപ്പെടുമ്പോൾ ഫോണിലെ എല്ലാ വിവരങ്ങളും ചോർത്തിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൈബർ സെല്ലിെൻറ വിശദീകരണം. രതീഷ് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.