മണവാട്ടിയായി അണിെഞ്ഞാരുങ്ങി മുഫ്സിന എത്തിയത് പരീക്ഷ ഹാളിൽ
text_fieldsതിരൂർ: മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ നേരെ യാത്രയയച്ചത് പരീക്ഷ ഹാളിലേക്ക്. മണവാട്ടിയായി തിരൂർ സ്വദേശി മുഫ്സിന സഹ്റ തുഞ്ചൻ കോളജിലെ പരീക്ഷ ഹാളിലെത്തിയപ്പോൾ ആശംസകളുമായി സഹപാഠികളും അധ്യാപകരുമെത്തി. തുടർന്ന് പരീക്ഷ ചൂടിലേക്ക്, പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഹപാഠികളോട് െകെവീശി ഭർത്താവിെൻറ വീട്ടിലേക്ക്.
തിരൂർ കോട്ട് കാഞ്ഞിരക്കുണ്ട് സ്വദേശി വാക്യപറമ്പിൽ മുഹമ്മദ് കബീറിെൻറയും സുഹറയുടെയും മകളും ബി.പി അങ്ങാടിയിലെ സഹ്റാ വിമൻസ് കോളജിലെ മഹ്ദിയ്യ നാലാം വർഷ, ബി.എ സോഷ്യോളജി അവസാന വർഷ വിദ്യാർഥിയുമാണ് മുഫ്സിന. കല്യാണത്തിനുള്ള ദിവസം നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണ്.
പരീക്ഷയും അതേ ദിവസമായതോടെ രണ്ടും ഒഴിവാക്കേണ്ടെന്നത് ഇരു വീട്ടുകാരുടെയും തീരുമാനം. ഭർത്താവ് തലക്കടത്തൂർ ഉപ്പുട്ടുങ്ങൽ തെണ്ടത്ത് കുഞ്ഞി മുഹമ്മദിെൻറയും പരേതയായ ആയിശയുടെയും മകൻ മുഹമ്മദ് റാഷിദ് അൻവരിയുടെ പിന്തുണയും പ്രോത്സാഹനവും കൂടി ചേർന്നതോടെ മുഫ്സിനക്ക് മണവാട്ടിയുടെ വേഷത്തിൽ പരീക്ഷ എഴുതാനായി. ഹസീന, ഹിഷാന, മുഹമ്മദ് മിർഷാദ് എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.