ദേശീയ വിദ്യാഭ്യാസ നയം വർഗീയം–പ്രഫ. എം.എം. നാരായണൻ
text_fieldsതിരൂർ: കേന്ദ്ര സർക്കാറിെൻറ പുത്തൻ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഓൾ ഇൻഡ്യ ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ആൻഡ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷെൻറയും ജെ.എഫ്.എം.ഇയുടെയും നേതൃത്വത്തിൽ മലയാള സർവകലാശാലക്ക് മുന്നിൽ ധർണ നടത്തി. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, ഉന്നത വിദ്യാഭ്യാസ മേഖലയെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി എ.കെ.പി.സി.ടി.എ, എ.കെ.ജി.സി.ടി, എഫ്.യു.ടി.എ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ധർണ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം ദേശീയമല്ല വർഗീയമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹുസാംസ്കാരികതയെ നിർവീര്യമാക്കുന്ന പുത്തൻ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.വി. ശശി അധ്യക്ഷത വഹിച്ചു. മലയാള സർവകലാശാല എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ആർ.കെ. ബിനു, ഡോ. സന്തോഷ് വള്ളിക്കാട്, ഡോ. എം.എസ്. അജിത്ത്, വി.പി. സിനി, കെ.പി. രാമനുണ്ണി, വി. സ്റ്റാലിൻ, എം. രാജേഷ്, ഇ. അഫ്സൽ എന്നിവർ സംസാരിച്ചു. ഡോ. എസ്. സജ്ഞയ് സ്വാഗതവും ഡോ. വി.കെ. ബ്രിജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.