Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightലൈസന്‍സില്ല; തിരൂർ...

ലൈസന്‍സില്ല; തിരൂർ ജില്ല ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി

text_fields
bookmark_border
ലൈസന്‍സില്ല; തിരൂർ ജില്ല ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി
cancel

തി​രൂ​ർ: ലൈ​സ​ന്‍സി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ച തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി കാ​ന്റീ​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​ച്ചു​പൂ​ട്ടി. ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ര്‍ഥ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ആ​ശു​പ​ത്രി കാ​ന്റീ​നി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ര്‍ഥ​ങ്ങ​ള്‍ ന​ൽ​കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വൃ​ത്തി​ഹീ​ന​മാ​യ സ്ഥ​ല​ത്താ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍, അ​ച്ചാ​ര്‍, മ​റ്റു പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ര്‍ഥ​ങ്ങ​ള്‍, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ൾ എ​ന്നി​വ കാ​ന്റീ​നി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ന്‍സി​ല്ലാ​തെ​യാ​ണ് കാ​ന്റീ​ന്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​തെ​ന്ന് ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ ജീ​വ​രാ​ജ് പ​റ​ഞ്ഞു.

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ന​ൽ​കു​ന്ന​തും കാ​ന്റീ​ൻ പ​രി​സ​ര​ത്ത് മാ​ലി​ന്യം കു​മി​ഞ്ഞ് കൂ​ടി​യ​തു​മു​ള്‍പ്പെ​ടെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍ന്നി​ട്ടും ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ ജീ​വ​രാ​ജ്, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ റ​ഷീ​ദു​ദ്ദീ​ന്‍, ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramTirur district hospital canteen
News Summary - no license; Tirur district hospital canteen closed
Next Story