വനിത മെഡിക്കൽ ഓഫിസറെ പഞ്ചായത്ത് പ്രസിഡൻറ് അപമാനിച്ചതായി പരാതി
text_fieldsതിരൂർ: തലക്കാട് പഞ്ചായത്ത് സി.എച്ച്.സിയിലെ വനിത മെഡി. ഓഫിസറെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലെത്തിയ സംഘം അപമാനിച്ചതായി പരാതി.
പഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞി ബാവ, മെംബർമാരായ സി.പി. ബാപ്പുട്ടി, ഇസ്മായീൽ, മുൻ പ്രസിഡൻറ് മുഹമ്മദലി എന്നിവർക്കെതിരെ മെഡി. ഓഫിസർ തിരൂർ പൊലീസിലും ഡി.എം.ഒ മുഖേന ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.
പരാതി ജനരോഷം മറികടക്കാൻ –എൽ.ഡി.എഫ്
തിരൂർ: തലക്കാട് കുടുംബാരോഗ്യത്തിെൻറ ഉദ്ഘാടനം നടത്താതെ നീണ്ടിക്കൊണ്ടുപോയ വീഴ്ചകളിൽനിന്നുള്ള ജനരോഷത്തെ മറികടക്കാനാണ് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ പരാതിയുമായി മെഡിക്കൽ ഓഫിസറും ഐ.എം.എയും രംഗത്ത് വന്നതെന്ന് എൽ.ഡി.എഫ് തലക്കാട് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. തലക്കാട് പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അഞ്ചിന് ചേർന്ന എച്ച്.എം.സി യോഗത്തിൽ ഒക്ടോബർ 20ന് ഉദ്ഘാടനം നടത്താനും ആശുപത്രിയിലേക്കുള്ള ഉപകരണങ്ങളും ഫർണിച്ചറും മറ്റും വാങ്ങാൻ തീരുമാനിെച്ചങ്കിലും മെഡിക്കൽ ഓഫിസർ പർച്ചേസ് ഓർഡർ നൽകുന്നത് വൈകിച്ചതായി എൽ.ഡി.എഫ് ആരോപിച്ചു. മെഡിക്കൽ ഓഫിസർക്കെതിരെ ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞി ബാവ, ടി. ഷാജി, പി. മുഹമ്മദാലി, സി.പി. ബാപ്പുട്ടി, എ.പി. രാജു, യു. ഗോവിന്ദൻ, കെ. രാഗേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.