Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightമാനസിക വൈകല്യമുള്ള...

മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവ്

text_fields
bookmark_border
മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവ്
cancel

തി​രൂ​ർ: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള 14കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. പ​ടി​ഞ്ഞാ​റേ​ക്ക​ര ഏ​രി​യ പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (45), പ​ടി​ഞ്ഞാ​റേ​ക്ക​ര മാ​മ​ന്റെ വീ​ട്ടി​ൽ അ​ബ്ദു​ല്ല (70) എ​ന്നി​വ​രെ​യാ​ണ് 10 വ​ര്‍ഷം വീ​തം ത​ട​വി​നും 25,000 രൂ​പ പി​ഴ​ക്കും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സം വീ​തം സാ​ധാ​ര​ണ ത​ട​വി​നും ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചാ​ല്‍ 40,000 രൂ​പ കു​ട്ടി​ക്ക് ന​ല്‍കാ​നും ഉ​ത്ത​ര​വാ​യി. തി​രൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി റെ​നോ ഫ്രാ​ന്‍സി​സ് സേ​വ്യ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ടി​ഞ്ഞാ​റേ​ക്ക​ര പ​ണ്ടാ​യി എ​ന്ന സ്ഥ​ല​ത്തെ വി​ജ​ന​മാ​യ പ​റ​മ്പി​ല്‍ വെ​ച്ച് പ്ര​തി​ക​ള്‍ 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി എ​ന്നാ​ണ് കേ​സ്. തി​രൂ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. തി​രൂ​ര്‍ പൊ​ലീ​സ് എ​സ്.​ഐ ആ​യി​രു​ന്ന കെ.​ആ​ര്‍. ര​ഞ്ജി​ത് ആ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍. പ്രോ​സി​ക്യൂ​ഷ​നാ​യി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ശ്വ​നി കു​മാ​ര്‍ ഹാ​ജ​റാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍.​പി. സീ​മ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​ക​ളെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TirurPocso Cases
News Summary - pocso case
Next Story