അന്നാര പൗരസമിതിയുടെ നേതൃത്വത്തിൽ തിരൂർ നഗരസഭ ചെയർമാനെ കരിങ്കൊടി കാണിച്ചു
text_fieldsതിരൂർ: അഴിമതി ആരോപണം ഉന്നയിച്ച് അന്നാര പൗരസമിതിയുടെ നേതൃത്വത്തിൽ തിരൂർ നഗരസഭ ചെയർമാനെ കരിങ്കൊടി കാണിച്ചു.
അന്നാര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിെൻറ ഭൂമിയേെറ്റടുത്തതിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് കരിങ്കൊടി കാണിച്ചത്. 2012-2013വർഷത്തിലാണ് അന്നാരയിൽ അന്നത്തെ യു.ഡി.എഫ് കൗൺസിലിൽ ഹെൽത്ത് സെൻററിന് അനുമതി ലഭിക്കുന്നത്.
അന്നാരയിൽ അനുവദിച്ച ഹെൽത്ത് സെൻറർ നിലവിൽ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. ഭൂരിഭാഗം പാവപ്പെട്ടവർക്കും സേവനം കിട്ടുന്ന വിധം പ്രവർത്തിച്ചു വരുന്ന ഹെൽത്ത് സെൻറർ മുപ്പതാം വാർഡിൽനിന്ന് നഗരസഭ ചെയർമാെൻറ വാർഡിലേക്ക് മാറ്റിയതിൽ വൻ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കരിങ്കൊടി കാണിച്ചത്.
തിരൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഹുസൈൻ, കൗൺസിലർ പി.കെ.കെ. തങ്ങൾ, കെ.പി. കദീജ, ഹംസ അന്നാര, പി.പി. സെയ്തലവി എന്നിവർ നേതൃത്വം നൽകി.
പ്രതിപക്ഷം ജനങ്ങളെ വെല്ലുവിളിക്കുന്നു –ചെയർമാൻ
തിരൂർ: പ്രതിപക്ഷം വികസനത്തിനെതിരെ നിൽക്കുന്നതിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാെണന്ന് തിരൂർ നഗരസഭ ചെയർമാൻ കെ. ബാവ പറഞ്ഞു.
അന്നാരയിൽ ആരോഗ്യകേന്ദ്രത്തിെൻറ ശിലാസ്ഥാപനത്തെ തുടർന്ന് ബുധനാഴ്ച അന്നാര പൗരസമിതിയുടെ നേതൃത്വത്തിൽ ചെയർമാനെ കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടിപ്രതിഷേധത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകേന്ദ്രത്തിെൻറ കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ പുതിയ കെട്ടിടമുണ്ടാക്കാൻ ഭൂമി കണ്ടെത്തിയതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷം വികസനത്തിനെതിരാണെന്നും ചെയർമാൻ ആരോപിച്ചു.
എട്ടു വർഷമായി ആരോഗ്യ കേന്ദ്രത്തിനായി 30ാം വാർഡിൽ ഭൂമി വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് 29ാം വാർഡിൽ ഭൂമി വാങ്ങിച്ചത്.
70 ലക്ഷം രൂപയാണ് നിർമാണ ചെലവ്. 35 ലക്ഷം രൂപ വീതം നഗരസഭയും എൻ.ആർ.എച്ചുമാണ് വഹിക്കുന്നത്. കൗൺസിൽ യോഗത്തിെൻറ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.