വംശീയ അധിക്ഷേപം: വി. അബ്ദുറഹ്മാൻ എം.എൽ.എക്കെതിരെ പ്രതിഷേധം
text_fieldsതിരൂർ: വംശീയ അധിക്ഷേപം നടത്തിയ താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ പ്രതിഷേധ സംഗമം നടത്തി.
തിരൂർ ടൗണിൽ താനൂർ എം.എൽ.എയുടെ കോലം കത്തിച്ചു. ജില്ല വൈസ് പ്രസിഡൻറ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ വി.പി.എസ്. സഫ്‌വാൻ, മണ്ഡലം കമ്മിറ്റി അംഗം ഫുആദ് വെട്ടം തുടങ്ങിയവർ സംസാരിച്ചു.
തിരൂർ: എം.എൽ.എക്കെതിരെ പട്ടികവർഗ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് തിരൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഷ്റഫലി കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഹാഷിം വെട്ടം, പി.ടി. ഉണ്ണി, മൊയ്തീൻ കുട്ടി പാറപ്പുറത്ത്, ഇ.കെ. മുഹമ്മദ് സിബിൽ, ഗിരീഷ് ആലത്തൂർ, കെ.പി. റംഷി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.