പിൻസീറ്റ് ഹെൽമറ്റ്: പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്
text_fieldsതിരൂർ: ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ ഹെൽമറ്റ് യഥാവിധി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം രംഗത്ത്. ജില്ലയിൽ അപകട മരണങ്ങളിൽപ്പെടുന്നത് കൂടുതലും ഇരുചക്ര വാഹന യാത്രക്കാരും കാൽനടക്കാരും ആണെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ മലപ്പുറം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.ജി. ഗോകുലിെൻറ നിർദേശത്തെ തുടർന്നാണ് നടപടി. ഇരുചക്രവാഹനം ഉപയോഗിക്കുമ്പോൾ പിൻസീറ്റിൽ ഇരിക്കുന്നവരും നിർബന്ധമായി ഹെൽമറ്റ് ധരിക്കണമെന്നും ഗുണമേന്മയുള്ളവ മാത്രം വാങ്ങി ചിൻ സ്ട്രാപ്പ് ഇട്ട് ഉപയോഗിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ. കരൻ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ഹരിലാൽ, മനോഹരൻ, സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പിടികൂടുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഇ-ചലാൻ സംവിധാനത്തിലൂടെ ഓൺലൈനായി അടക്കാം. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ പഠനം നടത്തി വരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.