മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പുനരധിവാസ കേന്ദ്രം; ഭക്ഷ്യക്കിറ്റ് ചലഞ്ചുമായി രക്ഷിതാക്കൾ
text_fieldsതിരൂർ: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പുനരധിവാസ കേന്ദ്രമൊരുക്കാൻ ഭക്ഷ്യക്കിറ്റ് ചലഞ്ചുമായി രക്ഷിതാക്കൾ. രക്ഷിതാക്കളുടെ കൂട്ടായ്മയിൽ കഴിഞ്ഞ ആറ് വർഷത്തിലധികമായി വിജയകരമായി തിരൂരിൽ പ്രവർത്തിച്ചുവരുന്ന യൂനിറ്റി ഒക്യുപേഷനൽ ഹബ് ആണ് പ്രവർത്തനം വിപുലീകരിക്കുന്നത്. ഉദാരമതിയായ വ്യക്തി സൗജന്യമായി നൽകിയ 15 സെൻറ് ഭൂമിയിൽ സ്വന്തമായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാവശ്യമായ പണം സമാഹരിക്കാനാണ് ചലഞ്ചുമായി എത്തുന്നത്.
നിലവിൽ സ്ഥാപനത്തിലുള്ള കുട്ടികളുടെ വരുമാനത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി തയാറാക്കി കൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റാണ് ചലഞ്ചിന് വേണ്ടിയും ഉപയോഗപ്പെടുത്തുന്നത്. നിരവധിയായ സംഘടനകളുടെ സഹായത്തോടുകൂടി നടപ്പാക്കുന്ന ഉദ്യമത്തിൽ ആവശ്യമായ മുഴുവൻ ഭക്ഷ്യവസ്തുക്കളും സ്പോൺസർഷിപ്പിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കാവശ്യമായ ഒരു കോടിയിലധികം രൂപ 25000 കിറ്റിലൂടെ സമാഹരിക്കുകയാണ് ലക്ഷ്യം. വാർത്തസമ്മേളനത്തിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് പി.എ ബാവ, രക്ഷിതാക്കളായ പി. കുഞ്ഞിമൊയ്തീൻ, കെ. രഘു, എ. ഉണ്ണികൃഷ്ണൻ, ഷംസുദ്ദീൻ, സുബ്രമണ്യൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.