തിരൂരിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം
text_fieldsതിരൂർ: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾക്ക് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം. ചൊവ്വാഴ്ച വിജയിച്ച രാഷ്ട്രീയ കക്ഷിയുടെ ആഹ്ലാദപ്രകടനം നടത്താനും ബുധനാഴ്ച പാർലമെന്റ് ഭരണം കിട്ടിയ രാഷ്ട്രീയ കക്ഷിയുടെ ആഹ്ലാദപ്രകടനം നടത്താനുമാണ് സർവകക്ഷി യോഗം തീരുമാനിച്ചത്.
ആറ് മുതൽ ആഹ്ലാദപ്രകടനം നടത്താൻ പൊലീസ് അനുമതി വേണം. എല്ലാ കക്ഷികളും പ്രകോപനമില്ലാതെ പ്രകടനം നടത്തുമെന്നും സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തില്ലെന്നും പൊലീസ് സ്റ്റേഷനിൽ നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു.
അതേസമയം, വോട്ടെണ്ണൽ ദിനമായ ചൊവ്വാഴ്ച തിരൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന ഗതാഗതത്തിനും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. താഴെപ്പാലം മുതൽ ബി.പി അങ്ങാടി വരെ റോഡരികിൽ പാർക്കിങ് അനുവദിക്കുന്നതല്ല. പൊന്നാനി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുറ്റിപ്പുറം ദേശീയപാത വഴിയും കോഴിക്കോട് ഭാഗത്ത് നിന്ന് തിരൂർ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ചേളാരിയിൽ നിന്നും ദേശീയപാത വഴിയും തിരിഞ്ഞുപോകേണ്ടതാണ്.
ചമ്രവട്ടം ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ആലത്തിയൂർ-മംഗലം വഴി ബീച്ച് റോഡിലൂടെ ഉണ്യാൽ വഴി താനൂർ ഭാഗത്തേക്കും താനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരൂർ നഗരത്തിൽ പ്രവേശിക്കാതെ ഉണ്യാൽ ബീച്ച് റോഡ് വഴി മംഗലം-ചമ്രവട്ടം വഴിയും പോകണം. വൈലത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുല്ലൂർ-തെക്കൻ കുറ്റൂർ വഴിയും പോകണമെന്ന് തിരൂർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.