മൂന്നുമാസം മുമ്പ് നവീകരിച്ച വെന്നിയൂര്‍ –താനൂര്‍ റോഡ് തകര്‍ന്നു
text_fieldsതിരൂരങ്ങാടി: മൂന്നുമാസം മുമ്പ് ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ച വെന്നിയൂര്‍-താനൂര്‍ േറാഡ് തകര്‍ന്നു. മൂന്ന് കോടിയിലധികം രൂപ െചലവിൽ നവീകരിച്ച റോഡാണ് മൂന്നുമാസം പൂര്‍ത്തിയായപ്പോഴേക്കും തകര്‍ന്നത്.
മൂന്ന് സ്ഥലങ്ങളില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും അശാസ്ത്രീയ രീതിയില്‍ റബറൈസിങ് നടന്നതിനാല്‍ ടാര്‍ ഒലിച്ചുകൂടുകയും ചെയ്തിട്ടുണ്ട്.
തെന്നല പഞ്ചായത്തിലെ മള്‍ട്ടി ജി.പി ജലനിധി പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ കീറിയതോടെ മുമ്പ് ബി.എം ആന്‍ഡ് ബി.സി ചെയ്ത റോഡ് തകര്‍ന്നിരുന്നു. നവീകരണത്തിനായി 98 ലക്ഷം രൂപ ജലനിധി കെട്ടിവെക്കുകയും 2.38 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയും ചെയ്തു. ഇൗ നിര്‍മാണ പ്രവൃത്തി മേയിലാണ് അവസാനത്തിലാണ് നടന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ തന്നെ റോഡ് തകര്‍ച്ച തുടങ്ങിയിരുന്നു. ഇത് പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, പൈപ്പ് ലൈന്‍ പൊട്ടിയതിനാലും ചോർച്ചയുള്ളതിനാലുമാണ് റോഡ് തകരാറിലായതെന്നാണ് പൊതുമരമത്ത് അധികൃതര്‍ പറയുന്നു. മഴ അവസാനിച്ചാൽ പരിഹരിക്കാൻ കരാറുകാരന് നിര്‍ദേശം നൽകിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.