വോട്ട് തേടി എത്തുന്ന സ്ഥാനാർഥികളെ കാത്തിരിക്കുകയാണ് സൽമ തിരൂർ
text_fieldsതിരൂർ: വോട്ട് തേടി വരുന്ന സ്ഥാനാർഥികളോട് ചിലതൊക്കെ പറയാനുറച്ചാണ് സൽമ തിരൂർ കാത്തിരിക്കുന്നത്. ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ തിരൂർ ഘടകത്തിെൻറ കോഓഡിനേറ്ററും ജില്ല മെമ്പറും ഭിന്നശേഷി സഹായ കൂട്ടായ്മയുടെ പ്രവർത്തകയുമാണ് സൽമ. നല്ലൊരു എഴുത്തുകാരി കൂടിയായ സൽമ തിരൂർ തെൻറ എഴുത്തിലൊക്കെയും അവശത അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ വിവരിക്കാറുണ്ട്.
ഭിന്നശേഷിക്കാർക്ക് വേണ്ടി പഞ്ചായത്ത് ഭരണ സമിതികളും മെമ്പർമാരും എന്തെല്ലാം ചെയ്യണമെന്ന് അവരെ ഓർമപ്പെടുത്താനാണ് സൽമ വോട്ട് തേടി എത്തുന്ന സ്ഥാനാർഥികളെ കാത്തിരിക്കുന്നത്. ഇത്തരക്കാർക്കായി ആനുകൂല്യങ്ങൾ ഏറെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ലഭിക്കുന്നതിനായി മാസങ്ങൾ അലയേണ്ട അവസ്ഥയാണുള്ളത്.
അപേക്ഷയും മറ്റുമായി പഞ്ചായത്തിലും സർക്കാർ സ്ഥാപനങ്ങളിലേക്കും കടന്ന് ചെല്ലാനുള്ള സൗകര്യങ്ങൾ പോലും ഒരുക്കാത്ത സ്ഥാപനങ്ങൾ ധാരാളം. എല്ലാ സർക്കാർ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണം. ഭിന്നശേഷിക്കാരും ഇത്തരം അവശത അനുഭവിക്കുന്നവരും ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളുടെയും പടിക്ക് പുറത്തു നിൽക്കേണ്ട ഗതികേടാണ്.
ഭിന്നശേഷി വിഭാഗക്കാരെ അറിഞ്ഞുകൊണ്ട് മുന്നോട്ട് വരുന്നവർക്കായിരിക്കും ഇത്തവണത്തെ വോട്ട് എന്നാണ് സൽമ തിരൂർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.