സുഭാഷിന് സഹോദരി വൃക്ക നൽകും; മാറ്റിവെക്കാൻ വേണം സഹായം
text_fieldsതിരൂർ: സ്വന്തം സഹോദരി വൃക്ക നൽകാൻ തയാറായിട്ടും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ യുവാവ് സഹായം തേടുന്നു.
തലക്കാട് പൂക്കൈത പൊത്തേനി പറമ്പിൽ നാരായണന്‍റെ മകൻ സുഭാഷ് (33) ആണ് സഹായം തേടുന്നത്. നിർധന കുടുംബാംഗമായ സുഭാഷിന്‍റെ ഇരു വൃക്കകളും തകരാറിലായതിനാൽ മാസങ്ങളായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിവരുന്നു. യുവാവിന് വൃക്ക നൽകുന്നതിന് സ്വന്തം സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയക്ക് പണമില്ലാത്തതാണ് ശസ്ത്രക്രിയ നീളാൻ ഇടയാക്കുന്നത്.
സുഭാഷിന്‍റെ ചികിൽസക്കായി തലക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പി. മുഹമ്മദാലി ചെയർമാനും കണക്കനകത്ത് മുഹമ്മദുണ്ണി കൺവീനറും സി. ഷാബു ട്രഷററുമായി സുഭാഷ് ചികിൽസ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികളായ തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പ, പി. മുഹമ്മദാലി, കണക്കനകത്ത് മുഹമ്മദുണ്ണി, യു. ഗോവിന്ദൻ, അഡ്വ. സന്തോഷ് കുമാർ, കെ. ശശി, സി. ഷാബു, സി.പി. ജവഹിറ, പി. സുലൈമാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബാങ്ക് അക്കൗണ്ട്: ബി.പി അങ്ങാടി തലക്കാട് സർവിസ് കോഓപറേറ്റിവ് ബാങ്ക്, അക്കൗണ്ട് നമ്പർ: TLA 0030050003654, IFSC: ICIC0000103.
എസ്.ബി.ഐ ബി.പി അങ്ങാടി ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 40911316252, IFSC: SBlN0018951.
ഗൂഗിൾ പേ നമ്പർ: 9995141573 (സുമേഷ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.