തിരൂർ നഗരസഭ അറവുശാലക്കെതിരെ പരാതി; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
text_fieldsതിരൂർ: പരന്നേക്കാട് പ്രവർത്തിക്കുന്ന നഗരസഭ അറവുശാലക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
പരിസരത്തെ വീടുകളിലെ കിണറുകളിൽ നിന്ന് പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. നഗരസഭ അന്വുശാലയിൽ ഒരു സുരക്ഷയും പാലിക്കാതെയാണ് അറവ് നടക്കുന്നതെന്നും മാലിന്യം സംസ്കരിക്കാതെ തുറസ്സായ സ്ഥലത്തേക്ക് തുറന്ന് വിടുകയാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തേ രംഗത്തെത്തിയിരുന്നു.
അറവുശാലയിൽ നിന്നുള്ള രക്തവും ചാണകവും കൊഴുപ്പും മറ്റു മാലിന്യങ്ങളും പരിസരത്തെ കിണറുകളിലേക്ക് എത്തി ശുദ്ധജലം മലിനമാവുകയാണെന്നും സമീപത്തെ കിണറുകളിൽ നിന്നുള്ള വെള്ളം കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ പരിശോധന. ഇതിനെതിരെ പരിസരവാസികൾ നേരത്തെ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പിന്നീട് പ്രദേശവാസികൾ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഇതേതുടർന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.