കായിക മന്ത്രി കാണണം; തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിെൻറ ദുരവസ്ഥ
text_fieldsതിരൂർ: തിരൂരുകാരനായ കായിക മന്ത്രി കാണണം തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിെൻറ ഈ ദുരവസ്ഥ. ടര്‍ഫ്, സിന്തറ്റിക് ട്രാക്ക്, ഗാലറി എന്നിവയെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡും ലോക്ഡൗണും കാരണം കായികപ്രേമികളുടെ വരവ് നിലച്ചതോടെ തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം പരിതാപകരമായ നിലയിലേക്കാണ് ഓരോ ദിനവും മാറുന്നത്. എന്നാൽ, ബന്ധപ്പെട്ടവർ വിഷയം ഗൗനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം.
ടര്‍ഫിലെ കേള പുല്ലുകള്‍ (അനാവശ്യ പുല്ലുകള്‍) പെരുകുന്നത് ടര്‍ഫിെൻറ ഭംഗി നശിപ്പിച്ചിരിക്കുകയാണ്. ഫുട്‌ബാള്‍ മത്സരങ്ങളിലെ കളി ഒഴുക്കിന് പുല്ലുകള്‍ തടസ്സമാണ്. ഗ്രൗണ്ടില്‍ പുല്ലുകള്‍ വളരുകയാണ്. ഇവക്ക് പോംവഴി കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞിട്ടും അവ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുയാണ് അധികൃതര്‍. ഇതുമൂലം കോടികള്‍ ചെലവിട്ട് നിര്‍മിച്ച സിന്തറ്റിക് ട്രാക്ക് ഓരോ ദിനവും പൊട്ടിപ്പൊളിഞ്ഞുവരുകയാണ്.
സ്റ്റേഡിയത്തിെൻറ ഗാലറിയുടെ അവസ്ഥയും മറിച്ചല്ല. വൃത്തിഹീനവും തുരുമ്പെടുക്കുന്ന അവസ്ഥയിലുമാണ് ഇപ്പോള്‍ ഗാലറി. പലഭാഗങ്ങളിലും വന്‍ തോതില്‍ പുല്ലുകളും ചെടികളും ഉയര്‍ന്നതോടെ ഇഴ ജന്തുക്കളുടെ ശല്യവും ഇവിടെയുണ്ട്. ടര്‍ഫ്, സിന്തറ്റിക് ട്രാക്ക്, ഗാലറി എന്നിവ വേണ്ടത്ര പരിപാലനമില്ലാത്തതാണ് സ്റ്റേഡിയത്തിെൻറ ഈ ദുര്‍ഗതിക്ക് കാരണം. ഗ്രൗണ്ടിലെ ചില ഭാഗങ്ങള്‍ കാട് പിടിച്ചുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.