സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിന് തിരൂരിൽ തുടക്കം
text_fieldsതിരൂർ: ആറാമത് സംസ്ഥാന സബ്ജൂനിയർ, ജൂനിയർ, സീനിയർ യോഗ ചാമ്പ്യൻഷിപ്പിന് തിരൂരിൽ തുടക്കം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി എം.ഇ.എസ് സെൻട്രൽ സ്കൂളിലാണ് ചാമ്പ്യൻഷിപ്. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു.
ജില്ലകളിലെ യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച യോഗസന, ആർട്ടിസ്റ്റ്, സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ, ഫ്രീഫ്ലോ, പ്രഫഷനൽ യോഗാസന മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 28 ഇനങ്ങളിലാണ് മത്സരം. ജില്ല ആദ്യമായാണ് സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിന് വേദിയാവുന്നത്. 46ാമത് ദേശീയ ചാമ്പ്യൻഷിനുള്ള സംസ്ഥാന ടീമിനെ ഇവിടെനിന്ന് തെരഞ്ഞെടുക്കും.
ചടങ്ങിൽ ഡോ. രാജഗോപാൽ, ബാലകൃഷ്ണസ്വാമി, കൈനിക്കര ഷാഫി ഹാജി, മൊയ്തീൻ കുട്ടി തൂമ്പിൽ, അബ്ദുൽ ഖാദർ കൈനിക്കര, ആലങ്കോട് സുരേഷ്, അഡ്വ. പി. ബാലചന്ദ്രൻ, വി.പി. സക്കരിയ, അഡ്വ. എസ്. ഗിരീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.