തിരൂർ ഇരുട്ടിൽ; കണ്ണടച്ച് അധികൃതർ
text_fieldsതിരൂർ: നഗരസഭ പരിധിയിൽ സൗരോർജ വിളക്കുകളും തെരുവ് വിളക്കുകളും പ്രകാശിക്കാതായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഗൗനിക്കാതെ അധികൃതർ. ഇതോടെ വെള്ളക്കെട്ട് രൂക്ഷമാവാറുള്ള താഴെപ്പാലം എം.ഇ.എസ് സ്കൂൾ പരിസരം രാത്രിയായാൽ ഇരുട്ടിലാവുന്ന സ്ഥിതിയിലാണ്. എം.ഇ.എസ് സ്കൂൾ പരിസരത്തെ വീടുകളിലേക്ക് പോവുന്ന വഴികളിലെ തെരുവ് വിളക്കും മുൻ എം.എൽ.എ സി. മമ്മുട്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സൗരോർജ വിളക്കും പ്രകാശിക്കാത്തതായതോടെയാണ് പ്രദേശം ഇരുട്ടിലായിരിക്കുന്നത്. തിരൂർ നഗരസഭ പരിധിയിൽ പല സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ കത്താത്തത് മൂലം ഇരുട്ടിലായിരിക്കുകയാണ്. മഴക്കാലത്ത് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.