Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതാ​നൂ​ർ ബോ​ട്ട്...

താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം; അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ പ്രാ​രം​ഭ വാ​ദം ആ​രം​ഭി​ച്ചു

text_fields
bookmark_border
court
cancel

തി​രൂ​ർ: കു​ട്ടി​ക​ള​ട​ക്കം 22 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്കും ച​ല​ന​ശ​ക്തി​യും ഓ​ർ​മ ശ​ക്തി​യും ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കും സ​ർ​ക്കാ​ർ ന​ൽ​കി​യ സാ​മ്പ​ത്തി​ക സ​ഹാ​യം അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​വ​കാ​ശി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ബോ​ട്ട് ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ മു​മ്പാ​കെ പ്രാ​രം​ഭ വാ​ദം തു​ട​ങ്ങി.

ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ, അം​ഗ​ങ്ങ​ളാ​യ എ​സ്. സു​രേ​ഷ് കു​മാ​ർ, ഡോ. ​എ.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ സി​റ്റി​ങ്ങി​ലാ​ണ് വാ​ദം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, വി​ശ​ദ​മാ​യ വാ​ദം അ​ടു​ത്ത സി​റ്റി​ങ് തീ​യ​തി​യാ​യ ഡി​സം​ബ​ർ 11 ന​ട​ക്കും. മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി, താ​നൂ​ർ മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, സ​മ​സ്ത തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ മ​രി​ച്ച​വ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്കും നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഒ​രു​കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ മു​മ്പാ​കെ നേ​ര​ത്തേ എ​ഴു​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ന് ജി​ല്ല ക​ല​ക്ട​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​ന്നാ​നി, ബേ​പ്പൂ​ർ പോ​ർ​ട്ട് അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​പ​ക​ട​ത്തി​ന് മു​മ്പു​ത​ന്നെ ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യും സു​ര​ക്ഷ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ​യും സ​ർ​വി​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​ന്നാ​നി പോ​ർ​ട്ട് അ​ധി​കൃ​ത​രെ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, താ​നൂ​ർ തൂ​വ​ൽ​തീ​ര​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബോ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ആ​രും​ത​ന്നെ പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല.

ഈ ​റി​പ്പോ​ർ​ട്ട് ക​മീ​ഷ​ൻ മു​മ്പാ​കെ വി​ളി​ച്ചു വ​രു​ത്ത​ണ​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​ക്ക് വേ​ണ്ടി​യും താ​നൂ​ർ മ​ണ്ഡ​ലം മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി​യും ഹാ​ജ​രാ​യ അ​ഡ്വ. കെ.​എ. ജ​ലീ​ൽ ക​മീ​ഷ​ൻ മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​മീ​ഷ​ൻ അ​ന്വേ​ഷി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന കാ​ര്യം പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​മീ​ഷ​ന്റെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. ര​മേ​ശ് സാ​ക്ഷ്യ​പ​ട്ടി​ക ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. 2023 മേ​യ് 12ന് ​നി​യ​മി​ച്ച ജ​സ്റ്റി​സ് മോ​ഹ​ന​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ അ​ന്വേ​ഷ​ണ ക​മീ​ഷ​ന്റെ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തേ​ക്ക് സ​ർ​ക്കാ​ർ നീ​ട്ടി ന​ൽ​കി​യ​താ​യും ക​മീ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commission of Inquirytanur boat accident
News Summary - Tanur boat accident
Next Story