താനൂർ ബോട്ടപകട തുടർചികിത്സ സഹായം; കലക്ടർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsതിരൂർ: താനൂർ ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടികൾക്ക് തുടർ ചികിത്സക്ക് ധനസഹായം അനുവദിക്കണമെന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കളുടെ പരാതി മനുഷ്യാവകാശ കമീഷൻ സ്വീകരിച്ചു. റിപ്പോർട്ട് നൽകാൻ ജില്ല കലക്ടർക്ക് നോട്ടീസ് നൽകി. കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് നടപടി സ്വീകരിച്ചത്. മുൻ പരാതികളടക്കം 170 പരാതികളാണ് പരിഗണിച്ചത്. മകന്റെ മരണത്തിലെ ദുരുഹത നീക്കി പ്രതികൾക്കെതിരെ കർശന നടപടി തേടി വയോധിക പരാതി നൽകി.
പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്തുമ്മൽ പാറുക്കുട്ടിയാണ് മകൻ വിനോദ് കുമാറിന്റെ ( 37) മരണത്തിൽ പരാതി നൽകിയത്. വിനോദ് കുമാറിനെ കഴിഞ്ഞ വർഷം ജനുവരി 19ന് വീടിന് സമീപത്തെ തോട്ടിൻകരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനുവരി 16ന് വൈകീട്ട് സുഹൃത്തുക്കളുമായി വാക്തർക്കമുണ്ടാകുകയും മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിനോദ് കുമാറിനെ കാണാതായി. മാതാവ് പാറുക്കുട്ടിയും സഹോദരൻ ബിജുവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഡിവൈ.എസ്.പിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.