വിദ്യാർഥികളുടെ വീടുകളിൽ വായന വണ്ടിയുമായി അധ്യാപകർ
text_fieldsതിരൂർ: കോവിഡ് കാലത്ത് വായനദിനത്തെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി വരവേൽക്കുകയാണ് പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ. ദിനാചരണത്തിെൻറ ഭാഗമായി വിദ്യാർഥികളുടെ വീടുകളിൽ വായന വണ്ടിയുമായി അധ്യാപകർ എത്തുകയും വിദ്യാലയത്തിലെ മുഴുവൻ ലൈബ്രറി പുസ്തകങ്ങളുടെയും ഡിജിറ്റൽ വിവരങ്ങൾ കൈമാറുകയും ചെയ്യും. കുട്ടികൾക്ക് വേണ്ട പുസ്തകങ്ങൾ ക്ലാസ് ടീച്ചറെ അറിയിച്ചാൽ പുസ്തക വണ്ടിയുമായി വീണ്ടും അധ്യാപകരെത്തും. ഒപ്പം വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ചയുമുണ്ടാകും.
വിദ്യാരംഗം ക്ലബ് പൂർവ വിദ്യാർഥികളുടെ പിന്തുണയോടെയാണ് വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. ഓരോ കുട്ടിയും വീട്ടിൽ ഒരു ലൈബ്രറി ഒരുക്കുക എന്നതും ഇത്തവണത്തെ വായന വാരത്തോടെ വിദ്യാലയം നടപ്പാക്കും. വായിച്ചു കഴിഞ്ഞ ഓരോ പുസ്തത്തിെൻറയും ഓർമക്കായി പുസ്തകങ്ങളുടെ പേരോ കഥാപാത്രങ്ങളുടെ പേരോ നൽകി അക്ഷരമരവും നടും.
പ്രധാനാധ്യാപകൻ ടി. മുനീർ, റസാഖ് പാലോളി, വിദ്യാരംഗം കൺവീനർ ശംസീന ടീച്ചർ, വി.വി ഗിരിജ, നൂർജഹാൻ, ഫാത്തിമ സൈദ, സജിത, സുജന പ്രദീപ്, ഹുസ്ന എന്നിവരാണ് വായന വണ്ടിക്കും അക്ഷര മരത്തിനും ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.