പറവണ്ണയിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നു
text_fieldsതിരൂർ: പറവണ്ണ മുറിവഴിക്കൽ ആവേൻകോട്ടയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ച മൂന്നുമണിയോടെ ക്ഷേത്ര പൂജാരി വാക്കയിൽ പറവന്നൂർ ശ്രീധരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചാണ് ഭണ്ഡാരം അവസാനമായി തുറന്നത്. അറുന്നൂറോളം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാെണന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ക്ഷേത്രത്തിന് സമീപമുള്ള ജമീല നിലയത്തിലെ ഹമീദിെൻറ വീട്ടിലും മോഷണം നടന്നതായി പ്രദേശവാസികൾ പറഞ്ഞു.
ആറുമാസം മുമ്പാണ് അരിക്കാഞ്ചിറ കുരുടൻ പറമ്പ് ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം നടന്നത്.
രണ്ടുദിവസം മുമ്പാണ് അരിക്കാഞ്ചിറയിലെ കാഞ്ഞിരത്തും വീട്ടിൽ ഷിഹാബുദ്ദീെൻറ ഉടമസ്ഥതയിലുള്ള വാട്ടർ പ്രൂഫിങ് ഓഫിസിൽനിന്ന് ഇരുപതിനായിരത്തോളം രൂപ മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചക്ക് ഷിഹാബ് പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.
ഒരാഴ്ചക്കിടെ സമീപപ്രദേശങ്ങളിലായി നിരവധി മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യമുയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.