പഴമയിലേക്ക് മാടിവിളിച്ച് കാപിറ്റോൾ തിയറ്റർ
text_fieldsതിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചലച്ചിത്ര പഠന സ്കൂൾ സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ത്രിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ശ്രദ്ധേയമായി കാപിറ്റോൾ സിനിമ തിയറ്റർ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെയും പഴയകാല ഓർമകളിലേക്ക് കൊണ്ടുപോവുന്നതാണ് ഓലകൊണ്ട് മനോഹരമായി ഒരുക്കിയ കാപിറ്റോൾ തിയറ്റർ.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളാണ് തിയറ്റർ നിർമിച്ചത്. ലോക സിനിമയും മലയാള സിനിമയും ഉൾപ്പെടെ പല പോസ്റ്ററുകളുടെ പ്രദർശനവും അതിൽ ഒരുക്കിയിട്ടുണ്ട്. 170 പോസ്റ്ററാണ് തിയറ്ററിനകത്തുള്ളത്. മലയാളത്തിലെ ആദ്യ നിശബ്ദ ചിത്രമായ വിഗതകുമാരൻ തിരുവനന്തപുരത്തെ കാപിറ്റോൾ സിനിമ തിയറ്ററിലായിരുന്നു പ്രദർശിപ്പിച്ചത്. കേരളത്തിൽ തന്നെ രണ്ടാമത്തെ പോസ്റ്റർ പ്രദർശനമാണിത്. വി. അഖിൽ ജിത്ത്, ടി.വി. അംജത്, കെ.കെ. അശ്വിൻ, വി. ഫബിൻരാജ് എന്നിവർ ചേർന്നാണ് മലയാള സർവകലാശാലയിൽ തിയറ്റർ നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം മലയാള സർവകലാശാല വി.സി എൽ. സുഷമ നിർവഹിച്ചു. സംവിധായകൻ ജിയോ ബേബി തിയറ്റർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.