മണ്ഡലം മാറാനൊരുങ്ങി വി. അബ്ദുറഹിമാനും എൻ. ഷംസുദ്ദീനും; തിരൂരില്‍ ഇത്തവണ നാട്ടുകാരുടെ പോരാട്ടമോ?
text_fieldsതിരൂര്‍ (മലപ്പുറം): നിയമസഭ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ഇത്തവണ തിരൂരുകാരുടെ പോരാട്ടത്തിന് സാധ്യതയേറി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ താനൂരില്‍ ചരിത്ര വിജയം നേടിയ വി. അബ്ദുറഹിമാന് എം.എല്‍.എ ഇത്തവണ തിരൂരില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന് വി. അബ്ദുറഹിമാന് ഇടതുപക്ഷത്തെ അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ തന്നെ നിര്‍ത്തി അട്ടിമറി വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. ഇതിെൻറ ഭാഗമായി ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികളുമായി മുന്നോട്ടുപോവുകയാണ് വി. അബ്ദുറഹിമാന്. അടുത്ത സാധ്യത എല്‍.ഡി.എഫ് സ്വതന്ത്രനായി കഴിഞ്ഞതവണ മത്സരിച്ച ഗഫൂര്‍ പി. ലില്ലീസിനാണ്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് നേതാവും മണ്ണാര്‍ക്കാട് എം.എല്‍.എയുമായ തിരൂര്‍ സ്വദേശി എന്‍. ഷംസുദ്ദീന്റെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത്തവണ ഷംസുദ്ദീന് മണ്ണാര്‍ക്കാട് മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മണ്ഡലത്തില്‍ വിവിധ പരിപാടികളുമായി അദ്ദേഹം സജീവമായി രംഗത്തുണ്ട്.
ഷംസുദ്ദീന് കഴിഞ്ഞാല്‍ ലീഗ് സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും തവനൂര്‍ സ്വദേശിയുമായ സി.പി. ബാവ ഹാജിയാണ്. കൂടാതെ മുന്‍ താനൂര്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണി, തിരൂര്‍ കല്പകഞ്ചേരി സ്വദേശിയായ യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ. ഫൈസല്‍ ബാബു എന്നിവരാണ് തിരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കുന്നവരില്‍ മുന്‍പന്തിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.