കെ.എ.എസ് ട്രെയ്നി ആദ്യ സംഘം മലയാള സർവകലാശാലയിൽ
text_fieldsകെ.എ.എസ് ഓഫിസർ ട്രെയിനികളുടെ ആദ്യ സംഘം മലയാള സർവകലാശാല ആസ്ഥാനം
സന്ദർശിക്കുന്നു
തിരൂർ: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) പരിശീലന പരിപാടിയിലെ കേരള ദർശന്റെ ഭാഗമായി ആദ്യ ബാച്ച് ഓഫിസർമാർ മലയാള സർവകലാശാല ആസ്ഥാനത്തെത്തി വൈസ് ചാൻസലർ, രജിസ്ട്രാർ, ഫാക്കൽറ്റി മേധാവികൾ തുടങ്ങിയവരുമായി സംവദിച്ചു. മലയാളത്തിലുള്ള വൈജ്ഞാനിക പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വിവിധ പഠനമേഖലകളിൽ മലയാളസർവകലാശാല നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റിയും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ വിശദീകരിച്ചു.
സംസ്ഥാനത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മലയാളം മിഷൻ, സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈജ്ഞാനിക കേന്ദ്രമായി മലയാള സർവകലാശാല മാറുന്നതിനുള്ള നയരേഖാ പ്രൊപ്പോസലും യോഗത്തിൽ ചർച്ചാവിഷയമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.